| Thursday, 16th March 2017, 2:56 pm

അപരിഷ്‌കൃത മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്നതാണ് മുത്തലാഖ് സമ്പ്രദായം ; സോഷ്യല്‍മീഡിയയില്‍ പൊങ്കാല ഏറ്റുവാങ്ങി വീണ്ടും സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ട്രോളുകളുടെ കാര്യത്തില്‍ തന്നെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. എന്തുപറഞ്ഞാലും അതിലെല്ലാം എന്തെങ്കിലുമൊരു അമളി പലപ്പോഴും സുരേന്ദ്രന് പറ്റാറുണ്ട്.

ഇത്തവണ മലപ്പുറം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന് വലിയ തെറ്റ് സംഭവിച്ചത്.

മലപ്പുറത്ത് മല്‍സരിക്കാന്‍ പോകുന്ന ഇടതു വലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ മുത്തലാക്കിനെക്കുറിച്ച് അവരുടെ നിലപാട് പരസ്യമായിപ്പറയാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സുരേന്ദ്രന്‍ പോസ്റ്റ് ആരംഭിച്ചത്.

എന്നാല്‍ മുത്തലാഖ് എന്താണെന്നും പോലും അറിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാചകങ്ങള്‍. അപരിഷ്‌കൃതമായ മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്നതാണ് മുത്തലാഖ് സമ്പ്രദായം എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

അപരിഷ്‌കൃതമായ മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്ന മുത്തലാഖ്സമ്പ്രദായത്തെക്കുറിച്ച് തങ്ങളുടെ നിലപാട് തുറന്ന ചര്‍ച്ചക്കു വിധേയമാക്കാന്‍ ഇരുമുന്നണികളേയും വെല്ലുവിളിക്കുന്നെന്നും സുരേന്ദ്രന്‍ പറയുന്നു.

എന്താണ് മുത്തലാഖ് എന്ന് പോലുമറിയാതെയുള്ള സുരേന്ദ്രന്റെ വിഡ്ഡിത്തത്തെ പരിഹസിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നത്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലപ്പുറത്ത് മല്‍സരിക്കാന്‍ പോകുന്ന ഇടതു വലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ മുത്തലാക്കിനെക്കുറിച്ച് അവരുടെ നിലപാട് പരസ്യമായിപ്പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. ഒരു മുസ്‌ളീം ഭൂരിപക്ഷ മണ്ഡലം എന്ന നിലയില്‍ ലക്ഷക്കണക്കിന് മുസ്‌ളീം സ്ത്രീകളാണ് ഇവിടെ വോട്ടുരേഖപ്പെടുത്താന്‍ പോകുന്നത്.


Dont Miss യു.പിയില്‍ മുസ്‌ലീങ്ങളോട് നാടുവിടാന്‍ ആവശ്യപ്പെട്ട് പോസ്റ്ററുകള്‍:ട്രംപിനെ അനുകരിച്ച് യു.പിയില്‍ ബി.ജെ.പി 


ബഹുഭാര്യാത്വത്തിന്രെ കെടുതികള്‍ അനുഭവിക്കുന്ന മുസ്‌ളീം സ്ത്രീകളുടെ കാര്യത്തില്‍ പുരോഗമനം പ്രസംഗിക്കുന്ന ഇരുമുന്നണികള്‍ക്കും എന്തു പറയാനുണ്ടെന്നറിയാന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും താല്‍പ്പര്യമുണ്ടാവും. തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടികളുടെ നിലപാടുകള്‍ പരസ്യപ്പെടുത്താനുള്ള അവസരമാണ്. അപരിഷ്‌കൃതമായ മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്ന മുത്തലാക്ക് സംപ്രദായത്തെക്കുറിച്ച് തങ്ങളുടെ നിലപാട് തുറന്ന ചര്‍ച്ചക്കു വിധേയമാക്കാന്‍ ഇരുമുന്നണികളേയും ഞങ്ങള്‍ വെല്ലുവിളിക്കുന്നു.

മുസ്‌ളീം സ്ത്രീകള്‍ ആരുടെ കൂടെ നില്‍ക്കുമെന്ന് അപ്പോള്‍ കാണാം. പുരോഗമനം വിളമ്പുന്ന സി. പി. എം പോലും ഇക്കാര്യത്തില്‍ ബ്ബബ്ബബ്ബ അടിക്കുന്നത് വരും ദിവസങ്ങളില്‍ നമുക്കു കാണാം.

We use cookies to give you the best possible experience. Learn more