| Sunday, 21st March 2021, 8:29 pm

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ ജയിച്ചേക്കും, തൃക്കരിപ്പൂര്‍ അട്ടിമറി സാധ്യത; മനോരമ ന്യൂസ് - വി.എം.ആര്‍ അഭിപ്രായ സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ജയിച്ചേക്കാമെന്ന് മനോരമന്യൂസ് – വി.എം.ആര്‍ അഭിപ്രായ സര്‍വേ ഫലം. 27000 പേരില്‍ നിന്നാണ് വി.എം.ആര്‍ വിവിധ മണ്ഡലങ്ങളിലായി അഭിപ്രായം ആരാഞ്ഞത്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യതയാണ് പരിശോധിക്കുന്നത്. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് സര്‍വേ ഫലം പുറത്തുവിടുക.

കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫും ഒരു മണ്ഡലത്തില്‍ എന്‍.ഡി.എയും എത്തുമെന്നാണ് സര്‍വേ പറയുന്നത്.

അതേസമയം ഇടതുകോട്ടയായ തൃക്കരിപ്പൂരില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും സര്‍വേ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

K Surendran may win in Manjeshwaram, Manorama News – VMR Opinion Survey

Latest Stories

We use cookies to give you the best possible experience. Learn more