| Saturday, 17th November 2018, 10:51 pm

സുരേന്ദ്രന്റെ കരുതൽ തടങ്കൽ; സംസ്ഥാനവ്യാപകമായി വാഹനം തടയുമെന്നു ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് കരുതൽ തടങ്കലിൽ വെച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്താകമാനം വാഹനഗതാഗതം തടസ്സപ്പെടുത്തുമെന്നു ബി.ജെ.പി. ആഹ്വാനം. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, ഹൈവേകളിൽ വാഹനഗതാഗതം തടസ്സപ്പെടുത്തുമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള അറിയിച്ചു.

Also Read പരീക്കറിന് പകരം ഞങ്ങളുടെ നേതാവിനെ മുഖ്യമന്ത്രിയാക്കണം; ബി.ജെ.പിയോട് സഖ്യകക്ഷി എം.ജി.പി

അയ്യപ്പ ദർശനത്തിനു എത്തിയതാണെന്ന് പറഞ്ഞു ശനിയാഴ്ച്ച വൈകിട്ടോടെ ശബരിമലയിലെത്തിയ കെ. സുരേന്ദ്രനെ പോലീസ് നിലയ്ക്കലിൽ വെച്ച് തടയുകയായിരുന്നു. താൻ സന്നിധാനത്തേക്ക് പോകുകയാണെന്നും, നെയ്യഭിഷേകം കഴിഞ്ഞു മടങ്ങുമെന്നുമറിയിച്ച സുരേന്ദ്രനെ സുരക്ഷാപ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ കടത്തി വിടാൻ പൊലീസ് അനുവദിച്ചില്ല. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് കെ. സുരേന്ദ്രന്റെയും ഒപ്പമെത്തിയ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read “തൊട്ടുകൂടാം”; ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ തടയുന്നതിനെതിരെ “ആർപ്പോ ആർത്തവം” എറണാകുളത്ത്

കെ. സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു എന്ന വാർത്ത പുറത്ത് വന്നതോടെ ബി.ജെ.പി. പ്രതിഷേധപ്രകടനങ്ങൾക്ക് തുടക്കമിടുകയായിരുന്നു. തിരുവനന്തപുരത്ത് സെക്രെട്ടറിയറ്റിനുമുന്നിൽ ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധം രൂക്ഷമായതോടെ പോലീസ് പാർട്ടി പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more