| Monday, 26th November 2018, 11:41 am

എസ്.പിയെ ഫേസ്ബുക്കില്‍ ആക്ഷേപിച്ച കേസില്‍ കെ സുരേന്ദ്രന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: എസ്.പിയെ ഫേസ്ബുക്കില്‍ അധിക്ഷേപിച്ച കേസില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ജാമ്യം ലഭിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. നിരോധനാജ്ഞ ലംഘിച്ച കേസില്‍ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍ ചിത്തിര ആട്ട വിശേഷ സമയത്ത് മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശിനി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സുരേന്ദ്രനെ കൊട്ടാരക്കര കോടതിയിലേക്ക് കൊണ്ട് വരും. കേസില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍.

നേരത്തെ കേസില്‍ വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാല്‍ ജാമ്യം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഒരു മണിക്കൂര്‍ അനുമതിയും കോടതി നല്‍കിയിരുന്നു.

Also Read  കെ.സുരേന്ദ്രന്‍ ജയിലില്‍ കിടക്കുന്നതിനേക്കാളും ഞങ്ങള്‍ക്ക് പ്രാധാന്യം ശബരിമലയിലെ ചൈതന്യമാണ്: ബി.ജെ.പി നേതാവ് എസ്.സുരേഷ്

ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് 52 വയസുള്ള തൃശ്ശൂര്‍ സ്വദേശിനി ലളിതാദേവിയെ ഒരു സംഘം ആളുകള്‍ അക്രമിച്ചതിലെ ഗൂഢാലോചനക്കേസിലാണ് കെ.സുരേന്ദ്രനെ പ്രതി ചേര്‍ത്തിരിക്കുന്നത്. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ വാദങ്ങള്‍ നിരത്തിയത്.

സുരേന്ദ്രന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. സുപ്രീംകോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുമുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, പൊലീസ് എടുത്തിരിക്കുന്നത് കള്ളക്കേസുകളാണെന്നാണ് കെ. സുരേന്ദ്രന്റെ അഭിഭാഷകന്റെ വാദം.
Doolnews video

Latest Stories

We use cookies to give you the best possible experience. Learn more