പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന്‍ റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
ജാമ്യത്തുകയായി 20,000 രൂപ കെട്ടിവെക്കണമെന്നും കോടതി പറഞ്ഞു. സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 69 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഇവരും റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം കണ്ണൂരില്‍ അറസ്റ്റ് വാറണ്ട് ഉള്ളതിനാല്‍ സുരേന്ദ്രന് ഇന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കില്ല. കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി സുരേന്ദ്രന് അറസ്റ്റ് വാറണ്ടയച്ചിട്ടുണ്ട്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി.
ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കയാണ് സുരേന്ദ്രനെതിരെ പുതിയ വാറണ്ടെത്തിയത്.
പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രണ്ട് ജാമ്യാപേക്ഷയിലും പൊലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കെ.സുരേന്ദ്രനും ആര്‍.രാജേഷ് ഉള്‍പ്പടെയുള്ള 69 പ്രതികള്‍ക്കും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്കു കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തിരുന്നു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് ഐ.പി.സി 353 വകുപ്പാണ് ചുമത്തിയിരുന്നത്.
സന്നിധാനത്തേക്കു പോകാന്‍ നിലയ്ക്കലിലെത്തിയ കെ. സുരേന്ദ്രനെ നിലയ്ക്കലില്‍വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തോടൊപ്പമാണ് സുരേന്ദ്രന്‍ നിലയ്ക്കലിലെത്തിയത്.
രാത്രി ദര്‍ശനത്തിനായി ഭക്തരെ കടത്തിവിടുന്ന സമയം കഴിഞ്ഞ ശേഷമായിരുന്നു ഇരുമുടിക്കെട്ടുമായി സുരേന്ദ്രന്‍ എത്തിയത്. സുരേന്ദ്രനെയും സംഘത്തെയും പമ്പയിലേക്ക് കടത്തിവിടില്ലെന്ന് പൊലീസ് നിലപാട് സ്വീകരിച്ചതോടെ വാക്കുതര്‍ക്കമായി.
മടങ്ങിപ്പോകില്ലെന്നും അറസ്റ്റിന് വഴങ്ങില്ലെന്നും സുരേന്ദ്രന്‍ നിലപാടെടുത്തു. ഏറെനേരത്തെ തര്‍ക്കത്തിനുശേഷം എതിര്‍പ്പ് മറികടന്ന് മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ച സുരേന്ദ്രനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.