സോഷ്യല്‍ മീഡിയകളില്‍ ട്രോള്‍ ചെയ്യപ്പെടുന്നത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് വലിയ പുതുമയൊന്നുമല്ല. പുള്ളിയിടുന്ന ഒട്ടുമിക്ക പോസ്റ്റുകള്‍ ഇങ്ങോട്ടുതന്നെ തിരിഞ്ഞുകൊത്താറാണ് പതിവ്. ഏറ്റവുമൊടുവിലായി ധനമന്ത്രി തോമസ് ഐസക്കിനെതിരെയിട്ട പോസ്റ്റും കെ. സുരേന്ദ്രന് “പണി നല്‍കി”യിരിക്കുകയാണ്.
തോമസ് ഐസക്കിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് തുടങ്ങുന്ന പോസ്റ്റില്‍ ചിലരെ ടാഗു ചെയ്തതാണ് സുരേന്ദ്രന് പണിയായത്. സുരേന്ദ്രന്‍ ടാഗു ചെയ്തവരെ കണ്ടാല്‍ ട്രോളര്‍മാരല്ല, ആരായാലും ഞെട്ടിപ്പോകും. മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ മുതല്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ വരെയുണ്ട് അക്കൂട്ടത്തില്‍.
“സണ്ണി ലിയോണ്‍, ഷക്കീല, ബരാക് ഒബാമ, വഌടിമര്‍ പുടിന്‍, സീതാറാം യെച്ചൂരി, സച്ചിന്‍ ടെണ്ടുല്‍ക്കര, ഷക്കീല” തുടങ്ങിയവരെയാണ് സുരേന്ദ്രന്‍ ടാഗു ചെയ്തിരിക്കുന്നത്.
വലിയ വലിയ നേതാക്കന്മാരെല്ലാം ഇടം പിടിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിയിലെ ഒരു പ്രാദേശിക നേതാവിന്റെ പേരുപോലും ടാഗു ചെയ്യപ്പെട്ടവരുടെ ലിസ്റ്റിലില്ല എന്നതും ശ്രദ്ധേയമാണ്.
ടാഗിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ ട്രോളര്‍മാര്‍ ഇത് ആഘോഷമാക്കിയിരിക്കുകയാണ്. സണ്ണി ലിയോണ്‍ ടാഗു ചെയ്തവരുടെ കൂട്ടത്തില്‍ ഇടംപിടിച്ചതിനെ ചൂണ്ടിക്കാട്ടിയുള്ളതാണ് മിക്ക ട്രോളുകളും.
Don”t Miss:ശശികലയുടെ വാക്കുകള്‍ സംഘപരിവാറിന് വേദവാക്യമല്ല: പി.എസ് ശ്രീധരന്‍ പിള്ള
എന്തായാലും പണി പാളിയെന്നു തോന്നിയപ്പോള്‍ ഒടുക്കം പോസ്റ്റ് തന്നെ പിന്‍വലിച്ചിരിക്കുകയാണ് സുരേന്ദ്രന്‍. എന്നാല്‍ അതോടെ പോസ്റ്റുമുക്കിയതിനെ ചുറ്റിപ്പറ്റിയുള്ളതായി ട്രോളുകള്‍.
സംഭവം ചര്‍ച്ചയായതോടെ ഇതുസംബന്ധിച്ച് വിശദീകരണമെന്ന നിലയില്‍ മറ്റൊരു പോസ്റ്റുമായി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ രംഗത്തുവന്നിട്ടുണ്ട്. “ടാഗ് ഓപ്ഷന്‍ സൗകര്യം മുതലെടുത്ത് ചില സാമൂഹ്യവിരുദ്ധര്‍ നടത്തിയ നെറികേടാണ് ഇത്” എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.