| Thursday, 2nd February 2017, 5:13 pm

വി. മുരളീധരന്‍ പോയത് സമരത്തിനിടയില്‍ തന്നെയെന്ന് സ്ഥിരീകരിച്ച് കെ. സുരേന്ദ്രന്‍; ശൗചകര്‍മ്മത്തിനെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്


പി. എം. മനോജ് നടത്തുന്നത് അമേദ്യജല്‍പ്പനമാണെന്നും ദേശാഭിമാനിയുടെ നിലവാരത്തിന് പറ്റിയ എഡിറ്ററാണ് മനോജെന്നും സുരേന്ദ്രന്‍ പറയുന്നു.


കാസര്‍കോഡ്:   വി. മുരളീധരന്‍ കാറില്‍ കയറി പോയത് ശൗചകര്‍മ്മത്തിനെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ലോ അക്കാദമിയിലെ നിരാഹാര സമരത്തിനിടെ തന്നെയാണ് വി. മുരളീധരന്‍ കാറില്‍ കയറി പോയതെന്ന സ്ഥിരീകരിച്ച് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ. സുരേന്ദ്രന്റെ പ്രതികരണം.

ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജിനെതിരെയും ഫേസ്ബുക്ക് പോസ്റ്റില്‍ കെ. സുരേന്ദ്രന്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. പി. എം. മനോജ് നടത്തുന്നത് അമേദ്യജല്‍പ്പനമാണെന്നും ദേശാഭിമാനിയുടെ നിലവാരത്തിന് പറ്റിയ എഡിറ്ററാണ് മനോജെന്നും സുരേന്ദ്രന്‍ പറയുന്നു.

കെ. സുരേന്ദ്രന്റെ പ്രതികരണം

ഏററവും മിതമായ വാക്കുപയോഗിച്ചാല്‍ പി. എം. മനോജ് നടത്തുന്നതിനെ അമേദ്യജല്‍പ്പനം എന്നാണ് പറയേണ്ടത്. ദേശാഭിമാനിയുടെ നിലവാരത്തിന് പറ്റിയ എഡിറ്റര്‍ തന്നെ. വി. മുരളീധരന്റെ ഇന്റഗ്രറ്റിയുടെ ആയിരത്തിലൊന്ന് മനോജിന്റെ നേതാക്കള്‍ക്കുണ്ടായിരുന്നെങ്കില്‍ കേരളത്തിന് ഈ ഗതി വരുമായിരുന്നില്ല.

ശിവദാസമേനോനെ ചോര മുഖത്തു വാരിപ്പൂശി സമരാഭാസം നടത്തിയ അഖിലേന്ത്യാ പ്രസിഡന്റിന്റെ പാരമ്പര്യം നിങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണ്. ലോ അക്കാദമി സമരം വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടല്ലേ. ഇനി ഒരുപാട് വെള്ളം കുടിക്കും. മുരളീധരന്‍ ശൗചകര്‍മ്മത്തിന് പോകുന്നതിന്റെ ചിത്രമെടുത്ത് പ്രചാരണം നടത്തേണ്ട നിലയിലായല്ലോ വിപ്ലവപാര്‍ട്ടിയുടെ ആസ്ഥാന ഗായകസംഘം.


Read more: ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിലക്കിനെ പിന്തുണച്ച് യു.എ.ഇ


We use cookies to give you the best possible experience. Learn more