| Monday, 22nd May 2017, 9:53 am

സ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രഡിറ്റും ഇരട്ടച്ചങ്കനു നല്‍കി ആത്മനിര്‍വൃതിയടയുന്ന വിഡ്ഢികള്‍; പരിഹാസവുമായി കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രഡിററ് ഇരട്ടച്ചങ്കനു നല്‍കി ആത്മനിര്‍വൃതി അടയുന്ന വിഡ്ഡികള്‍ കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

ജോസഫും തെററയിലും ഏററവും ഒടുവില്‍ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായിയാണുത്തരവാദി എന്നു ഇക്കൂട്ടര്‍ സമ്മതിച്ചുതരികയാണോയെന്നും പി. ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏര്‍പ്പാടിനിറങ്ങിയതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

സൈബര്‍ സഖാക്കളും സുഡാപ്പികളും പ്രശ്‌നം ആഘോഷിക്കുന്നതു കാണുമ്പോള്‍ പരമപുഛമാണ് നാട്ടുകാര്‍ക്കുണ്ടാവുന്നതെന്നും ആ പെണ്‍കുട്ടി പീഡകന് കടുത്ത ശിക്ഷ നല്‍കാതെ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കില്‍ പുഷ്പം പോലെ സ്വാമി കേസില്‍ നിന്നും ഊരിപ്പോരുമായിരുന്നെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു കാഷായവേഷമണിഞ്ഞ കപടസന്യാസിക്ക് ഒരു പെണ്‍കുട്ടി നല്‍കിയ ശിക്ഷ സംബന്ധിച്ച് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും നവമാധ്യമങ്ങളില്‍ വലിയതോതില്‍ ട്രോളുകളും അരങ്ങുതകര്‍ക്കുകയാണല്ലോ. ഈ സംഭവത്തില്‍ തക്ക ശിക്ഷ ആ പെണ്‍കുട്ടി തന്നെ നല്‍കിയില്ലായിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?


Dont Miss ജനനേന്ദ്രിയം മുറിച്ച സംഭവം; പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി 


സൈബര്‍ സഖാക്കളും സുഡാപ്പികളും പ്രശ്‌നം ആഘോഷിക്കുന്നതുകാണുന്‌പോള്‍ പരമപുഛമാണ് നാട്ടുകാര്‍ക്കുണ്ടാവുക. ആ പെണ്‍കുട്ടി പീഡകന് കടുത്ത ശിക്ഷ നല്‍കാതെ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു?

ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല. പുഷ്പം പോലെ കള്ള സ്വാമി കേസ്സില്‍ നിന്ന് ഊരിപ്പോരുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടതുഭരണത്തിനിടയില്‍ ഏതു സ്ത്രീ പീഡനക്കേസ്സിനാണ് പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇക്കൂട്ടര്‍ക്കു കഴിഞ്ഞത്.

സൗമ്യാക്കേസ്സില്‍ അവസാനം എന്താണുണ്ടായത്? ബാലന്റേയും വനിതാ ഉദ്യോഗസ്ഥയുടേയും അതിബുദ്ധികൊണ്ടെന്തു നേടിയെന്ന് മാലോകര്‍ കണ്ടതല്ലേ. ജിഷയെക്കൊന്നത് അമിറുള്‍ ഇസ്‌ളാം മാത്രം നടത്തിയ ഗൂഢാലോചനയാണെന്ന് നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഏതടിസ്ഥാനത്തിലാണ്?

കേസ്സിന്റെ കുററപത്രം വായിച്ച ഏതു കൊച്ചുകുട്ടിക്കും ആ കേസ്സിന്റെ ഗതിയെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പിന്നില്‍ ഏതു മാഫിയാസംഘമാണെന്ന് നാട്ടുകാര്‍ക്കു മുഴുവനും മനസ്സിലായിട്ടും കേസ്സ് പള്‍സര്‍ സുനിയില്‍ മാത്രമായി ഒതുക്കിയതാരാണ്.

ഇതുപോലെ നൂറു നൂറു സംഭവങ്ങള്‍. ആ പെണ്‍കുട്ടി ബ്‌ളേഡെടുത്ത് കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രഡിററ് ഇരട്ടച്ചങ്കനു നല്‍കി ആത്മനിര്‍വൃതി അറിയുന്ന വിഡ്ഡികള്‍ കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണ്. ജോസഫും തെററയിലും ഏററവും ഒടുവില്‍ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായിയാണുത്തരവാദി എന്നു ഇക്കൂട്ടര്‍ സമ്മതിച്ചുതരികയാണോ?

പി. ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏര്‍പ്പാടിനിറങ്ങിയത്?

We use cookies to give you the best possible experience. Learn more