| Monday, 29th May 2017, 2:47 pm

'യു.പിയില്‍ പശുവിനെ അറുത്ത ചിത്രം കേരളത്തിലേതാക്കി' സുരേന്ദ്രന്റെ വ്യാജപ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഉത്തരേന്ത്യയില്‍ പശുക്കളെ കൊല്ലുന്ന ചിത്രങ്ങള്‍ കേരളത്തിലേതെന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടക്കുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിലിട്ട കുറിപ്പിനൊപ്പമാണ് സുരേന്ദ്രന്‍ കഴുത്തറത്തു നിലയിലുളള പശുക്കളുടെ ചിത്രം പോസ്റ്റു ചെയ്തത്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ രംഗത്തുവന്നിരിക്കുന്നത്.


Also Read: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് മകളുടെ കാമുകന്‍; മകള്‍ മാനസിക രോഗി: പെണ്‍കുട്ടിയ്‌ക്കെതിരെ ഡി.ജി.പിക്ക് മാതാവിന്റെ പരാതി


കേരളത്തിലെ ബീഫ് ഫെസ്റ്റുകള്‍ക്കെതിരെയുള്ള പോസ്റ്റിനൊപ്പം ഇത്തരമൊരു ചിത്രം പോസ്റ്റുചെയ്തുകൊണ്ട് വ്യാജ പ്രചരണം നടത്താനുള്ള സുരേന്ദ്രന്റെ നീക്കമാണ് സോഷ്യല്‍ മീഡിയ പൊളിക്കുന്നത്. സുരേന്ദ്രന്റെ പോസ്റ്റിനൊപ്പമുളളത് കേരളത്തില്‍ നിന്നെടുത്ത ചിത്രമല്ലെന്നും യു.പിയില്‍ 2014ല്‍ സംഭവിച്ച മാടിനെ അറുത്ത ചിത്രമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് പോസ്റ്റിനു താഴെ രംഗത്തുവന്നത്. ഇതുസംബന്ധിച്ച വാര്‍ത്തയുടെ ലിങ്ക് ഉള്‍പ്പെടെ നല്‍കിയാണ് സുരേന്ദ്രന്റെ നീക്കംസോഷ്യല്‍ മീഡിയ പൊളിക്കുന്നത്.

“പ്രകോപനങ്ങളിലേക്ക് ദേശീയ പ്രസ്ഥാനങ്ങളെ മനപൂര്‍വ്വം വലിച്ചിഴക്കരുതെന്ന്” പറഞ്ഞുകൊണ്ട് സമരം ചെയ്യുന്നവരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

“പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.” എന്ന ഭീഷണിയോടെയാണ് സുരേന്ദ്രന്‍ പോസ്്‌റ് അവ സാനിപ്പിക്കുന്നത്.

ദേവസം വകുപ്പ് മന്ത്രി ബീഫ് കഴിച്ചത് വിശ്വസികളെ വേദനിപ്പിച്ചെന്ന “കണ്ടെത്തലും” സുരേന്ദ്രന്‍ നടത്തിയിട്ടുണ്ട്.

“ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭത്സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണം.” എന്നാണ് സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്.


Must Read: കേരളത്തിലെ ബീഫ് ഫെസ്റ്റ്: മതേതരവാദികള്‍ എന്തുകൊണ്ട് മൗനംപലിക്കുന്നെന്ന് യോഗി ആദിത്യനാഥ് 


സുരേന്ദ്രന്റെ വ്യാജ പ്രചരണം തുറന്നുകാട്ടിയുള്ള ഒട്ടേറെ കമന്റുകളാണ് ഈ പോസ്റ്റിനു താഴെ വരുന്നത്.
“ഉത്തര്‍പ്രദേശില്‍ 2014ല്‍ നടന്ന മാടിനെ അറുക്കല്‍ ഫോട്ടോ കേരളത്തിലേതെന്ന് പറഞ്ഞ് ഇന്ന് പോസ്റ്റ് ചെയ്ത് ബി ജെ പി നേതാവ് ഗ. സുരേന്ദ്രന്‍. എന്തായാലും ഫോട്ടോ ക്രോപ്പ് ചെയ്തപ്പോള്‍ കടയുടെ പേരും സ്ഥലവും ഒഴിവാക്കി. ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ സുരേന്ദ്രന്‍ ഇട്ട ഫോട്ടോ വെച്ച് ചുമ്മാതെ സെര്‍ച്ച് ചെയ്ത് കള്ളത്തരം പിടി കിട്ടി.തട്ടിപ്പ് നടത്തിയാല്‍ പിടിക്കപ്പെടും .അത് പ്രകൃതി നിയമമാണ്. ഒറിജിനല്‍ വാര്‍ത്തയും ചിത്രവും” എന്നാണ് സുരേന്ദ്രന്റെ പോസ്റ്റിനു കീഴില്‍ വസ്തുതകള്‍ തുറന്നുകാട്ടിയുള്ള ഒരാളുടെ കമന്റ്.

“പ്രകോപനം കോപ്പ്, ഇത് യു.പിയല്ല മോനേ” എന്നാണ് മറ്റൊരാളുടെ ഓര്‍മ്മപ്പെടുത്തല്‍.

Latest Stories

We use cookies to give you the best possible experience. Learn more