| Wednesday, 29th August 2018, 7:59 am

ഡാം തുറന്ന് വിടാൻ നാസ വരെ പറഞ്ഞു;ഉമ്മന്‍ ചാണ്ടിയുടെ കാലത്താണെങ്കില്‍, പിണറായിയും കൂട്ടരും കേരളം മറ്റൊരു ദുരന്തമുഖമാക്കിയേനെ: കെ.സുരേന്ദ്രന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രളയക്കെടുതിയുടെ കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് പറഞ്ഞ് കൊണ്ട് കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡാം തുറന്ന് വിടാന്‍ നാസ വരെ പറഞ്ഞിട്ടും തുറക്കാത്ത എം.എം മണി മന്ത്രിയായി തുടരുന്നത് കേരളത്തിലായത് കൊണ്ട് മാത്രമാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


ALSO READ: കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകളെന്ന് നാസ പറഞ്ഞോ ?; യാഥാര്‍ത്ഥ്യം ഇതാണ്


ഇത്രയും അവിവേകിയും, ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തില്‍ നിര്‍ത്തുന്നത് ഓരോ കേരളീയനും അപമാനമാണെന്നും കെ.സുരേന്ദ്രന്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് ഈ ദുരന്തം ഉണ്ടായതെങ്കില്‍ ഔചിത്യബോധമില്ലാതെ സമരത്തിനിറങ്ങി പിണറായിയും കൂട്ടരും കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു എന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നുണ്ട്.


ALSO READ: വെള്ളമൊഴിഞ്ഞു; നെടുമ്പാശ്ശേരിയില്‍ ഇന്ന് വീണ്ടും വിമാനമിറങ്ങും


മനസാക്ഷി പണയം വെച്ച പാര്‍ട്ടി അണികളും, അവരെ പിന്തുണക്കുന്ന ജിഹാദികളും, ഒരു പറ്റം മീഡിയയുമാണ് ഈ ഘട്ടത്തിലും പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നത് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം

ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തിൽ നിലനിർത്തുന്നത് ഓരോ കേരളീയനും അപമാനമാണ്. ഈ ദുരന്തം ഡാമുകൾ തുറന്നുവിടാൻ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും ഇയാൾ മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ടുമാത്രമാണ്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തമുണ്ടായതെങ്കിൽ പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു. മനസ്സാക്ഷി പണയം വെച്ച പാർട്ടി അണികളും അവരെ പിന്തുണക്കുന്ന ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് ഈ ഘട്ടത്തിലും പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നത്.

We use cookies to give you the best possible experience. Learn more