| Thursday, 3rd January 2019, 6:25 pm

മാതൃഭൂമിയും ജന്മഭൂമിയും മാത്രമാണ് വാര്‍ത്താസമ്മേളനത്തിന് വന്നത്; ബഹിഷ്‌ക്കരിച്ച മാധ്യമങ്ങള്‍ക്കെതിരെ കെ.സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയിലുണ്ടായ അതിനീചമായ സര്‍ക്കാര്‍ നടപടിക്കും അയ്യപ്പഭക്തനെ കല്ലെറിഞ്ഞുകൊന്ന സി.പി.ഐ.എം നടപടിക്കുമെതിരെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വലിയ ബഹുജനവികാരമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ജനം ടി. വി, ജീവന്‍ ടി. വി, മംഗളം ചാനല്‍, അമൃത ടി. വി തുടങ്ങിയ ചാനലുകളും മാതൃഭൂമി, ജന്മഭൂമി പത്രങ്ങളും മാത്രമാണ് വാര്‍ത്താസമ്മേളനത്തിന് വന്നതെന്നും അദ്ദേഹം വന്നത്.

മാധ്യമരംഗത്തെ സി.പി.ഐ.എം ഫ്രാക്ഷന്റെ സമ്മര്‍ദ്ദമാണ് ഈ നീക്കത്തിനു പിന്നിലെന്ന് അറിയുന്നെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

Read Also  : ഇന്ന് കാണിച്ച ഈ തന്റേടം ഒരു മാസം കാണിച്ചാല്‍ കേരളം രക്ഷപ്പെടും

പി. ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ ആക്രമിച്ചപ്പോഴും പിണറായി വിജയന്‍ കടക്കെടാ പുറത്ത് എന്നുപറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ ആട്ടിയപ്പോഴും പി. കെ. കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ വേളയില്‍ ഏഷ്യാനെറ്റിലെ വനിതാ റിപ്പോര്‍ട്ടര്‍ ദീപയടക്കം ഇരുപതോളം മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചപ്പോഴും കാണാത്ത ബഹിഷ്‌കരണം ഇപ്പോഴുണ്ടാവുന്നത് അല്‍ഭുതപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.

Read Also : ബി.ജെ.പി പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാകമ്മറ്റിയുടെ തീരുമാനം

“അനിഷ്ടസംഭവങ്ങള്‍ക്കിടയില്‍ ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കുപറ്റിയെന്നുള്ളത് വേദനാജനകം തന്നെയാണ്. ഇന്നലെ മുതല്‍ ചെറിയ സംഭവങ്ങള്‍ പോലും പര്‍വതീകൃതവാര്‍ത്തകളായി മാധ്യമങ്ങളില്‍ വരുന്നുമുണ്ട്. ആരും ആസൂത്രണം ചെയ്തതോ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന സംഭവങ്ങളോ അല്ല ഇതെന്നത് പകല്‍പോലെ വ്യക്തമാണ്” അദ്ദേഹം പറഞ്ഞു.

ഈ തിട്ടൂരമൊന്നും അംഗീകരിക്കാത്ത നട്ടെല്ല് എ. കെ. ജി സെന്ററില്‍ പണയം വെക്കാത്ത നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ഈ കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more