പണച്ചാക്കുകളുടെ മുന്നില്‍ മുട്ടുവിറക്കുന്ന പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് കെ സുരേന്ദ്രന്‍
Daily News
പണച്ചാക്കുകളുടെ മുന്നില്‍ മുട്ടുവിറക്കുന്ന പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് കെ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th November 2017, 6:53 pm

കോഴിക്കോട്: ഹൈക്കോടതി പരാമര്‍ശം പിണറായി വിജയന്റെ മുഖത്തേറ്റ അടിയാണെന്നും
തോമസ് ചാണ്ടിയെ സംരക്ഷിച്ച് നിര്‍ത്തുന്ന മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.


Also Read: റെയ്‌നയില്ല; ചെന്നൈ സൂപ്പര്‍കിങ്‌സ് നിലനിര്‍ത്തുന്നത് ഈ മൂന്നു താരങ്ങളെ


നാണവും മാനവും ഉണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്റെ നിലപാടിനേറ്റ പ്രഹരമാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണം. ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സര്‍ക്കാരിനെതിരെ കേസ്സു കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും കൂടിയാണ് ഇതിലൂടെ വിവസ്ത്രനാക്കപ്പെട്ടതെന്നും കെ സുരേന്ദ്രന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

“ഹൈക്കോടതിയുടെ ഈ അടി യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്താണ് കിട്ടിയത്. ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്റെ നിലപാടിനേററ പ്രഹരമാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണം.

ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സര്‍ക്കാരിനെതിരെ കേസ്സു കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും കൂടിയാണ് ഇതിലൂടെ വിവസ്ത്രനാക്കപ്പെട്ടത്. പണച്ചാക്കുകളുടെ മുന്നില്‍ മുട്ടുവിറക്കുന്ന പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാണവും മാനവുമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെക്കണം.”