കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ഹരജിയില്‍ 67 സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
മുസ്‌ലീം ലീഗിലെ അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരെ നേരിട്ട് വിളിച്ചു വരുത്തുന്നതിന് ഉത്തരവിടണമെന്നുമാണ് ആവശ്യം.
കഴിഞ്ഞ നിയമസസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച് പി.ബി അബ്ദുള്‍ റസാഖിനെതിരെയാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കിയത്. മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വിജയിയായ അബ്ദുല്‍ റസാഖിന് അനുകൂലമായി വ്യാപകമായി കള്ളവോട്ട് നടന്നു എന്നാണ് സുരേന്ദ്രന്റെ ആരോപണം.
ലീഗ് സ്ഥാനാര്‍ഥി പി.ബി അബ്ദുള്‍ റസാഖ് 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. വിജയിച്ചത് കള്ളവോട്ടുകള്‍ നേടിയാണെന്നും തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് സമയത്ത് ഇല്ലാതിരുന്ന 259 പേരുടെ വോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 259 പേരില്‍ ഉള്‍പ്പെട്ടവര്‍ മരിച്ചവരോ മരണപ്പെട്ടവരോ ആണെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇവരാരും തിരഞ്ഞെടുപ്പ് ദിനത്തില്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് സുരേന്ദ്രന്റെ വാദം.