ഭരണപക്ഷവും പ്രതിപക്ഷവും വിവിധ വിഷയങ്ങളില്‍ തനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തലയെ ഉള്‍പ്പെടെ പേരെടുത്തു പറഞ്ഞുകൊണ്ട് സുരേന്ദ്രന്റെ മറുപടി.
പലപ്പോഴും താന്‍ പറയുന്ന കാര്യം തന്നെയായിരിക്കും രണ്ട് ദിവസം കഴിഞ്ഞ് രമേശ് ചെന്നിത്തല പറയുകയെന്നാണ് അഭിമുഖത്തില്‍ സുരേന്ദ്രന്‍ പറയുന്നത്. കെ.സുരേന്ദ്രന്‍ വിടുവായിത്തം പറയുന്നു എന്നു മുഖമന്ത്രി പരിഹസിക്കുന്നു, താങ്കള്‍ നിലവാരമില്ലാത്ത നേതാവാണെന്ന് ഇ.പി ജയരാജന്‍ പറയുന്നു, പ്രതിപക്ഷ നേതാവും താങ്കളെ ആക്ഷേപിക്കുന്നു ഇതിനെയെല്ലാം എങ്ങനെ നോക്കിക്കാണുന്നു എന്ന അഭിമുഖം നടത്തുന്നയാളുടെ ചോദ്യത്തിനായിരുന്നു സുരേന്ദ്രന്റെ മറുപടി.
വിമര്‍ശനങ്ങളെ അത് നടത്തുന്നവരുടെ അസ്വസ്ഥതയായാണ് കാണുന്നതെന്നും താന്‍ പറഞ്ഞതില്‍ വസ്തുതാപരമായ എന്തെങ്കിലും പിഴവുണ്ടോ എന്നാണ് നോക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നിലവാരം അളക്കാന്‍ പറ്റിയ ആളല്ല ജയരാജന്‍ എന്നും അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.ഐ.എമ്മിനെതിരെയും സുരേന്ദ്രന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു.
താന്‍ പറയുന്ന കാര്യങ്ങള്‍ സി.പി.ഐ.എമ്മിനകത്തു വരെ പലരും അംഗീകരിക്കുമ്പോഴാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വാശിയേറിയ മത്സരത്തിനായി എന്‍.ഡി.എ തയ്യാറായിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ സ്ഥിതി പരമ ദയനീയമായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: K Surendran criticism about ramesh chennithala