തിരുവനന്തപുരം: രാഷ്ട്രപതിയെ വേണമെങ്കില്‍ ഒരു ആര്‍.എസ്.എസുകാരാനാക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ തന്നു കഴിഞ്ഞെന്നും വല്ലാതെ ഈര്‍ഷ്യ തോന്നുന്നുണ്ടെങ്കില്‍ ചൊറിച്ചിലിനുള്ള മരുന്നു വാങ്ങി പുരട്ടുകയേ രക്ഷയുള്ളൂവെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.
ആര്‍.എസ്.എസുകാര്‍ നിയമസഭാമന്ദിരത്തിന്രെ ഓടുപൊളിച്ച് മുഖ്യമന്ത്രിമാരായതല്ല. പിണറായിയെപ്പോലെ കൊലക്കേസ്സ് പ്രതികളുമല്ല. ജനങ്ങള്‍ തെരഞ്ഞെടുത്തവരെ ഗ്യാലറിയിലിരുന്ന് കളികണ്ടവര്‍ പരിഹസിക്കുന്നതുകാണുമ്പോള്‍ പരമപുഛമാണ് തോന്നുന്നതെന്നും സുരേന്ദ്രന്‍ പറയു്‌നനു.
ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍. അവര്‍ തിരസ്‌കരിക്കുന്ന കാലത്ത് അന്തസ്സായി പ്രതിപക്ഷത്തിരിക്കും. അങ്ങേയററം ക്ഷമയോടെ അന്‍പതുകൊല്ലം പ്രതിപക്ഷത്തിരുന്നിട്ടുണ്ട്.
മര്യാദക്കു ഭരണം നടത്താനാണ് പിണറായിക്കു ജനങ്ങള്‍ വോട്ടുനല്‍കിയത്. അതുചെയ്യാതെ നാലു ന്യൂനപക്ഷവോട്ടിനുവേണ്ടി അവിടെയും ഇവിടെയും നടന്ന് ബി.ജെ.പി യെ ആക്ഷേപിക്കാന്‍ നടക്കേണ്ട.
ന്യൂനപക്ഷങ്ങള്‍ക്കു കാര്യം പിടി കിട്ടിത്തുടങ്ങിയിട്ടുണ്ട്. ത്രിപുരയിലേയും കേരളത്തിലേയും ജനങ്ങള്‍ പൊതുതെരഞ്ഞെടുപ്പു വരാന്‍ കാത്തിരിക്കുകയാണ് നിങ്ങളെ പാഠം പഠിപ്പിക്കാനെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.