പരസ്യസംവാദത്തിന് തയ്യാര്‍: എവിടെ വരണമെന്നു പറഞ്ഞാല്‍ മതി: തോമസ് ഐസക്കിനോട് കെ.സുരേന്ദ്രന്‍
Daily News
പരസ്യസംവാദത്തിന് തയ്യാര്‍: എവിടെ വരണമെന്നു പറഞ്ഞാല്‍ മതി: തോമസ് ഐസക്കിനോട് കെ.സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th December 2016, 1:08 pm

surendran


“പരസ്യസംവാദത്തിന് ഞങ്ങള്‍ തയ്യാര്‍. എവിടെ വരണമെന്നും എപ്പോള്‍ വരണമെന്നും സാര്‍ പറഞ്ഞാല്‍ മതി.” സുരേന്ദ്രന്‍ പറയുന്നു.


കോഴിക്കോട്: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കുമായി പരസ്യസംവാദത്തിന് തയ്യാറാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട നിങ്ങളുടെ എതു ചോദ്യത്തോടുവേണമെങ്കിലും സംവദിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിന് മറുപടിയെന്നോണം ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്.

“പരസ്യസംവാദത്തിന് ഞങ്ങള്‍ തയ്യാര്‍. എവിടെ വരണമെന്നും എപ്പോള്‍ വരണമെന്നും സാര്‍ പറഞ്ഞാല്‍ മതി.” സുരേന്ദ്രന്‍ പറയുന്നു.


Related News:സംഘിച്ചാവേറുകളെ പിന്‍വലിക്കൂ, എന്തു ചോദ്യത്തോടു വേണമെങ്കിലും ഞാന്‍ സംവദിക്കാം: കെ.സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കളോട് തോമസ് ഐസക്ക്


കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ്:

ബഹു ധനമന്ത്രി തോമസ് ഐസക്കിന്റെ മോദിവിരുദ്ധപ്രചാരണം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തിനില്ലെന്നും വലിയ രാജ്യദ്രോഹനടപടി ആയിപ്പോയെന്നും അദ്ദേഹം വീണ്ടും വാദിക്കുകയാണ്. മാത്രമല്ല ഇന്നലെ അദ്ദേഹം പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നു. സംഘികള്‍ അദ്ദേഹത്തിന്റെ പോസ്റ്റിനു കീഴെ കമന്റിടുന്നത് നിര്‍ത്തണമെന്നും. പരസ്യസംവാദത്തിന് ഞങ്ങള്‍ തയ്യാര്‍. എവിടെ വരണമെന്നും എപ്പോള്‍ വരണമെന്നും സാര്‍ പറഞ്ഞാല്‍ മതി. പിന്നെ കമന്റുകള്‍ കാരണം വേവലാതിപ്പെടുന്ന അങ്ങ് വല്ലപ്പോഴും ഈ പേജില്‍ ഒന്നു നോക്കിയാല്‍ അങ്ങയുടെ അണികളുടെ നിലവാരം ബോധ്യപ്പെടും.

നോട്ടുനിരോധനത്തിനുശേഷം പ്രചാരത്തിലിരുന്ന 15.5 ലക്ഷം കോടിയുടെ നോട്ടുകളില്‍ മൂന്നു ലക്ഷം കോടിയെങ്കിലും തിരിച്ചുവരില്ല എന്ന പ്രതീക്ഷ തെറ്റിയിട്ടില്ല എന്ന് ആവര്‍ത്തിക്കുന്ന കെ.സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കുള്ള മറുപടിയെന്ന നിലയിലെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് സംവാദത്തിന് തയ്യാറാണെന്ന് തോമസ് ഐസക്ക് അറിയിച്ചത്.


Also Read:കര്‍ഷകര്‍ക്ക് സഹായകമാകുന്ന രീതിയില്‍ 3600 കോടി മുടക്കി ഒരു ശിവജി കനാല്‍ നിര്‍മ്മിക്കാത്തത് എന്തുകൊണ്ടെന്ന് ചേതന്‍ ഭഗത്


“സുരേന്ദ്രനടക്കമുള്ള ബി.ജെ.പി. നേതാക്കന്മാരോട്: ഒന്നരമാസമായി എന്റെ പോസ്റ്റിനുകീഴില്‍ സംഘടിതമായി വന്നു തെറിപറയുന്ന സംഘിച്ചാവേറുകളെ പിന്‍വലിക്കൂ! നിങ്ങളുടെ എന്തു ചോദ്യത്തിനോട് വേണമെങ്കിലും സംവദിക്കുവാന്‍ തയ്യാര്‍. മോഡി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമല്ല ജനങ്ങളോടുള്ള പൊറുക്കാനാവാത്ത ദ്രോഹമാണ്.” എന്നാണ് തോമസ് ഐസക് ഫേസ്ബുക്കിലൂടെ അറിയിച്ചത്.