| Sunday, 28th October 2018, 12:14 pm

ശബരിമല: അറസ്റ്റിലായവരെ പുഷ്പം പോലെ പുറത്തിറക്കും; സര്‍ക്കാറിനെ വെല്ലുവിളിച്ച് കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേശ്വരം: ശബരിമലയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ അറസ്റ്റിലായവരെ പുഷ്പം പോലെ പുറത്തിറക്കുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറസ്റ്റിലായവര്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണല്ലോയെന്ന് ചോദിച്ചപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. “ലീഗലി ചലഞ്ച് ചെയ്ത് എല്ലാം പുഷ്പം പോലെ ഞങ്ങള്‍ പുറത്തിറക്കും. കാരണം തെറ്റായ വഴിയിലാണ് സര്‍ക്കാര്‍ സഞ്ചരിക്കുന്നത്. നിയമത്തിന്റെ പിന്‍ബലം അതിനില്ല. അതുകൊണ്ട് ഞങ്ങളതിനെ ഭയപ്പെടുന്നില്ല. പൂവിറുത്തെടുക്കുന്നതുപോലെ ഈ കേസിലെല്ലാം ഞങ്ങള്‍..” എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

Also Read:വെള്ളാപ്പള്ളിയും മകനും ശ്രീനാരായണ സമൂഹത്തെ വഞ്ചിക്കുകയാണ്; നിലപാട് അമിത് ഷാ വേദിയിലിരിക്കെ തന്നെ പ്രഖ്യാപിക്കണമായിരുന്നു; തുറന്നടിച്ച് എസ്.എന്‍.ഡി.പിയോഗം മുന്‍ പ്രസിഡന്റ്

“സര്‍ക്കാര്‍ നിരപരാധികളെയാണ് മഹാഭൂരിപക്ഷവും അറസ്റ്റു ചെയ്തത്. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് നടക്കുന്നത്. രാഹുല്‍ ഈശ്വറിന്റെ കാര്യം എനിക്കറിയില്ല. 2000ത്തിലധം നിരപരാധികളെയാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. അതുകൊണ്ടൊന്നും ഭയപ്പെട്ട് പോകുന്നവരല്ല ഞങ്ങള്‍” എന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 3345 പേരാണ് അറസ്റ്റിലായത്. 517 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 122 പേര്‍ റിമാന്‍ഡിലാണ്. ശേഷിക്കുന്നവരെ ജാമ്യത്തില്‍ വിട്ടയച്ചു. പൊതു മുതല്‍ നശിപ്പിച്ച കേസിലാണ് കൂടുതല്‍ പേര്‍ പിടിയിലായത്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്.

Also Read:മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ.സുരേന്ദ്രന്‍; ഉപതെരഞ്ഞെടുപ്പ് വൈകും

നിലയ്ക്കലും പമ്പയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ മാത്രം 153 പേര്‍ അറസ്റ്റിലായി. ഇവരില്‍, പത്തനംതിട്ടയ്ക്കു പുറത്ത് പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ളവരുമുണ്ട്. കടുത്ത അക്രമം കാട്ടിയവരെ കണ്ടെത്തിയാല്‍ മാത്രമേ ഇനി അറസ്റ്റ് അടക്കം നടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളൂവെന്ന് ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more