ന്യൂദൽഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സ്ഥാനാർത്ഥി. പാർട്ടിയുടെ അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് കെ. സുരേന്ദ്രൻ സ്ഥാനം പിടിച്ചത്.
ആലത്തൂരിൽ ഡോ. ടി.എൻ. സരസുവും കൊല്ലത്ത് നടൻ ജി. കൃഷ്‌ണകുമാറും എറണാകുളത്ത് കെ.എസ്. രാധാകൃഷ്ണനും ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കും. ഇതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണം കൂടുതൽ ശക്തമാകും. ഇതോടെ കേരളത്തിലെ എൻ.ഡി.എയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് കെ. സുരേന്ദ്രനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്.
മറ്റു പ്രധാന മണ്ഡലങ്ങളിലേക്കും ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. സുൽത്താൻ പൂരില്‍ മേനക ഗാന്ധി മത്സരിക്കും. അതേസമയം വരുൺ ഗാന്ധിക്ക് ബി.ജെ.പി സീറ്റ് നൽകിയില്ല. ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത് മത്സരിക്കും.
വിവാദങ്ങളിൽ ഉൾപ്പെട്ടവരും പ്രമുഖരും അടങ്ങുന്നതാണ് ബി.ജെ.പിയുടെ അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക.
Content Highlight: K. Surendran became the BJP candidate in Wayanad