തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ച പരിപാടിയില്‍ നിന്ന് വിട്ടുനിന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും വി. മുരളീധരന്‍ എം.പിയും. മറ്റു പ്രമുഖ സംസ്ഥാന നേതാക്കളെല്ലാം പങ്കെടുത്തപ്പോഴും ഇവരുടെ അസാന്നിധ്യമാണ് ശ്രദ്ധേയമായത്.
സന്നിധാനത്ത് ഭക്തയെ വധിക്കാന്‍ ശ്രമിച്ചതടക്കമുള്ള കേസില്‍ ഉള്‍പ്പെട്ട് കെ.സുരേന്ദന്‍ ജയിലിലായപ്പോള്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം തിരിഞ്ഞുപോലും നോക്കിയില്ലെന്ന് മുരളീധര പക്ഷത്തിന് ആക്ഷേപമുണ്ടായിരുന്നു. ജയിലില്‍നിന്ന് ഇറങ്ങിയശേഷവും സെക്രട്ടറിയേറ്റ് പടിക്കലെ സമരത്തിന് ഇവരുടെ പക്ഷത്തുനിന്ന് പങ്കാളിത്തമുണ്ടായിരുന്നില്ല.
സംഘപരിവാര്‍ സംഘടനയായ ശബരിമല കര്‍മസമിതിയുടെ പ്രതിഷേധത്തിലേക്കു ശബരിമല സമരം കേന്ദ്രീകരിച്ചതും സമരത്തിനോടു പാര്‍ട്ടിയിലെ മുരളീധര പക്ഷത്തിനു താല്‍പര്യമില്ലാത്തതും സെക്രട്ടറിയേറ്റ് സമരത്തിനു തിരിച്ചടിയായിരുന്നു.
ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പിക്കു നേതാക്കള്‍ക്കിടയിലെ പടലപിണക്കം പ്രതിസന്ധിയാണ്.
ശബരിമല വിഷയത്തില്‍ 49 ദിവസമായി ബി.ജെ.പി സെക്രട്ടേറിയേറ്റ് നടയില്‍ നടത്തിവന്ന നിരാഹാരസമരം ഇന്നാണ് അവസാനിപ്പിച്ചത്. അതേസമയം സമരം തുടരുമെന്നും ശബരിമല നട തുറക്കുന്ന ദിവസമായ കുഭം ഒന്നിനു ഉപവാസ സമരം നടത്തുമെന്നും സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.
നേരത്തെ ശബരിമല സമരം പരാജയമാണെന്ന് ശ്രീധരന്‍പിള്ള സമ്മതിച്ചിരുന്നു.
WATCH THIS VIDEO: