| Wednesday, 26th October 2016, 8:00 am

എ.കെ ബാലന് പട്ടികജാതിക്കാരനാണെന്ന് മനസ്സുകൊണ്ട് സമ്മതിക്കാന്‍ തയ്യാറാവാത്ത ഒരു തരം മനോരോഗം: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ഇത്രയും ഷണ്ഡത്വം ബാധിച്ച ഒരു പൊതുസമൂഹം ലോകത്ത് വേറെ എവിടെയുമുണ്ടാവുമെന്നു തോന്നുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിമവേല ചെയ്യുന്ന കൂലി എഴുത്തുകാര്‍. പിന്നെ ഇവരുടെയെക്കെ ഉള്ളില്‍ പഴയ ജാതിചിന്തയുടെ വിഴുപ്പ് ഇതുവരെ പോയിട്ടില്ലെന്നുവേണം കരുതാന്‍.”


തിരുവനന്തപുരം: നിയമസഭയില്‍ ആദിവാസികളെ അധിക്ഷേപിച്ചു സംസാരിച്ച മന്ത്രി എ.കെ ബാലനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. താനൊരു പട്ടികജാതിക്കാരനാണെന്ന് സമ്മതിക്കാന്‍ തയ്യാറാവാത്ത ഒരു തരം മനോരോഗമാണ് എ.കെ ബാലനെന്നാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മന്ത്രി ബാലന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ചില്ലെന്നാരോപിച്ച് കേരളത്തിലെ സാംസ്‌കാരിക നായകന്മാരെയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നുണ്ട്.


Also Read: ജെ.എന്‍.യു വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍


“ഇത്രയും ഷണ്ഡത്വം ബാധിച്ച ഒരു പൊതുസമൂഹം ലോകത്ത് വേറെ എവിടെയുമുണ്ടാവുമെന്നു തോന്നുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിമവേല ചെയ്യുന്ന കൂലി എഴുത്തുകാര്‍. പിന്നെ ഇവരുടെയെക്കെ ഉള്ളില്‍ പഴയ ജാതിചിന്തയുടെ വിഴുപ്പ് ഇതുവരെ പോയിട്ടില്ലെന്നുവേണം കരുതാന്‍.” സുരേന്ദ്രന്‍ പറയുന്നു.

സാംസ്‌കാരിക നായകന്മാരെ കണ്ടാല്‍ കുളിക്കേണ്ട സ്ഥിതിയാണ് കേരളത്തിലെന്നും അദ്ദേഹം പറയുന്നു.


Must Read: മുത്തലാഖിലല്ല മോദി ഉത്തരം പറയേണ്ടത് ഈ സ്ത്രീകളോടാണ്


കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പരമപുച്ഛത്തോടെയും തികച്ചും അവഹേളനപരമായും ആദിവാസികളേയും പട്ടികജാതിക്കാരെയും കുറിച്ച് നിയമസഭയില്‍ സംസാരിച്ച മന്ത്രി എ. കെ. ബാലന്റെ നടപടിക്കെതിരെ ഒരക്ഷരം പ്രതികരിക്കാത്ത കേരളത്തിലെ സാംസ്‌കാരിക നായകന്‍മാരെപ്പറ്റി എന്താണ് പറയേണ്ടത്? മിതമായ ഭാഷ ഉപയോഗിച്ചാല്‍പ്പോലും അതിരുവിട്ടുപോകും. ഇത്രയും ഷണ്ഡത്വം ബാധിച്ച ഒരു പൊതുസമൂഹം ലോകത്ത് വേറെ എവിടെയുമുണ്ടാവുമെന്നു തോന്നുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിമവേല ചെയ്യുന്ന കൂലി എഴുത്തുകാര്‍.

പിന്നെ ഇവരുടെയെക്കെ ഉള്ളില്‍ പഴയ ജാതിചിന്തയുടെ വിഴുപ്പ് ഇതുവരെ പോയിട്ടില്ലെന്നുവേണം കരുതാന്‍. ബാലനാണെങ്കില്‍ താനൊരു പട്ടികജാതിക്കാരനാണെന്ന് മനസ്സുകൊണ്ട് സമ്മതിക്കാന്‍ തയാറാവാത്ത ഒരുതരം മനോരോഗമാണുതാനും. പല പരിഷ്‌കാരികളായ പട്ടികജാതിനേതാക്കളും ഈ പ്രവണത കാണിക്കാറുണ്ട്. സാംസ്‌കാരിക നായകന്‍മാരെ കണ്ടാല്‍ കുളിക്കേണ്ട സ്ഥിതിയാണ് കേരളത്തില്‍.

We use cookies to give you the best possible experience. Learn more