കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് അന്വേഷണം.
സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് അന്വേഷണം. തെളിവ് ശേഖരിക്കാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് നിലപാട്.
കെ. കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടും കണ്ണൂര്‍ ഡി.സി.സി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നാണ് പ്രശാന്ത് ബാബു ആരോപിച്ചത്.
പ്രശാന്ത് ബാബു തന്നെ വിജിലന്‍സിന് പരാതിയും നല്‍കിയിരുന്നു.