കണ്ണൂര്‍:യു.ഡി.എഫിന്റെ കേരളത്തിലെ വിജയശില്പി മുഖ്യമന്ത്രി പിണറായി വിജയനെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്. വിജയത്തിന് ആദ്യം നന്ദി പറയുന്നത് പിണറായി വിജയനോടാണെന്നും സുധാകരന് പറഞ്ഞു.
യു.ഡി.എഫിന്റെ വിജയശില്പിയായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നു. എവിടെയാണ് കേരളം എന്ന പാഠം പഠിപ്പിച്ചു തന്നത് പിണറായി വിജയനാണ്. ഇത്രയേറെ വലിയ ഭൂരിപക്ഷം യൂ.ഡി.എഫിന് ലഭിക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത് എന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരിലേത് റെക്കോഡ് ഭൂരിപക്ഷമാണെന്നും യു.ഡി.എഫിന് വിജയം നേടാന്‍ സഹായിച്ച മതേതര ജനാധിപത്യ ശക്തികള്‍ക്കും നന്ദിരേഖപ്പടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരിയുടെയും, പിണറായി വിജയന്റെയും, ഇ.പി ജയരാജന്റെയും ഷൈലജ ടീച്ചറുടേയും മണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം എന്നും സുധാകരന് പറഞ്ഞു.
കേരളത്തില്‍ സമഗ്രമായി യു.ഡി.എഫിന്റെ അപ്രമാദിത്വം വെളിവാക്കിയ തെരഞ്ഞെടുപ്പാണിതെന്നും സുധാകരന് പറഞ്ഞു.