കോട്ടയം: കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍
പരിഹരിക്കാനായില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചു വരവ് ഉണ്ടാകിലെന്നും കെ. സുധാകരന് പറഞ്ഞു.
കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് കെ. സുധാകരന്റെ കടുത്ത വിമര്‍ശനം. ഏറ്റവും മോശം സംഘടനാ പ്രവര്‍ത്തനം നടക്കുന്നത് കോട്ടയത്താണെന്നും സുധാകരന് കുറ്റപ്പെടുത്തി.
സാധാരണക്കാരില്‍ നിന്ന് അകലുകയാണ് കോണ്‍ഗ്രസ്, കൊഴിഞ്ഞുപോക്ക് വ്യാപകമാണ്. സാമുദായിക സാമൂഹിക സംഘടനകള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശക്തി കേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തനം പോലും ഇല്ലാത്ത അവസ്ഥയാണിന്നെന്ന് സുധാകരന് കുറ്റപ്പെടുത്തി. വാചക കസര്‍ത്തുകൊണ്ടു കാര്യമില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങളുമായി വരുന്നവരെ സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.