തിരുവനന്തപുരം: അഴിമതിക്ക് ഒരു ആള്‍രൂപം ഉണ്ടെങ്കില്‍ അത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കൈവെച്ച എല്ലാ മേഖലകളിലും അടിമുടി അഴിമതി നടത്തിക്കൊണ്ടാണ് പിണറായി വിജയന്‍ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന ഹരജി മൂന്നംഗ ബെഞ്ചിന് വിട്ട് ലോകായുക്ത ഉത്തരവട്ട വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകായായിരുന്നു സുധാകാരന്‍.
സി.പി.പി.എം നേതാക്കളോടൊപ്പം ഉല്ലാസയാത്രകള്‍ നടത്തിയ ന്യായാധിപന്മാര്‍ ഉള്‍പ്പെട്ട ലോകായുക്തയില്‍ നിന്നും നീതിയുക്തമായ വിധിയുണ്ടാകുമെന്ന് ജനാധിപത്യ കേരളം പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞു.
‘ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ് തിരിച്ചറിയാന്‍ നിയമം പഠിക്കണമെന്നില്ല. ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തില്‍ മനസിലാകുന്ന ഗുരുതരമായ ക്രമക്കേടുകള്‍ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നടന്നിരിക്കുന്നത്.
ഈ അഴിമതിയില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് പിണറായി വിജയന്‍ ലോകായുക്തയുടെ ചിറകരിഞ്ഞത്. അധികാരക്കസേരകള്‍ക്ക് വേണ്ടി എന്തും ചെയ്യും എന്നതാണ് സി.പി.ഐ.എമ്മിന്റെയും നേതാക്കളുടെയും നിലപാട്. രാഷ്ട്രീയ ധാര്‍മികതയും സാമൂഹിക പ്രതിബദ്ധതയും ഇവരുടെയൊന്നും ഏഴയലത്തുകൂടി പോയിട്ടില്ല.
സി.പി.ഐ.എം നേതാക്കളോടൊപ്പം ഉല്ലാസയാത്രകള്‍ നടത്തിയ ന്യായാധിപന്മാര്‍ ഉള്‍പ്പെട്ട ലോകായുക്തയില്‍ നിന്നും നീതിയുക്തമായ വിധിയുണ്ടാകുമെന്ന് ജനാധിപത്യ കേരളം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇനി ഒരു നിമിഷം പോലും മുഖ്യമന്ത്രി പദവിയില്‍ തുടരാനുള്ള അര്‍ഹത പിണറായി വിജയന് ഇല്ല. എന്നാല്‍ അധികാരമോഹം കൊണ്ടു മത്തുപിടിച്ച തലയുമായി സമ്മതിദായകരെ പരിഹസിക്കുകയാണ് കേരള മുഖ്യമന്ത്രി. നീതിന്യായ വ്യവസ്ഥിതിയെ അട്ടിമറിക്കുന്ന മോദിയും വിജയനും ഒരു ജനാധിപത്യ സമൂഹത്തിന് ഭീഷണിയാകുകയാണ്.
വന്‍ ഭൂരിപക്ഷത്തില്‍ ഇന്ത്യയെ അടക്കിഭരിക്കുമ്പോളും നിയമങ്ങളെ ബഹുമാനിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ മഹത്വം വിമര്‍ശകര്‍ പോലും തിരിച്ചറിയുകയാണ്.
ലോകായുക്തയുടെ ശവമടക്ക് നടത്തിയ അഴിമതി വീരന്‍ മുഖ്യമന്ത്രി വിജയന്‍, കടിച്ചു തൂങ്ങിക്കിടക്കുന്ന ആ കസേരയില്‍ നിന്നും നാണംകെട്ട് ഇറങ്ങിപ്പോകുന്ന കാലം അതിവിദൂരമല്ല,’ സുധാകരന്‍ പറഞ്ഞു.
Content Highlight: K. Sudhakaran said that if there is an embodiment of corruption, it is Kerala Chief Minister Pinarayi Vijayan