തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് ഇറങ്ങിയതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. മരം മുറിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞതാണെന്നതിന് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അത് നാടിന് മനസ്സിലാവും. സര്‍ക്കാര്‍ അറിയാതെയാണ് മരംമുറിക്കാനുള്ള അനുമതി കൊടുത്തതെന്ന് പറഞ്ഞാല്‍ അത് മുഖവിലയ്ക്കെടുക്കാനുള്ള ബുദ്ധിശൂന്യതയൊന്നും പ്രബുദ്ധ കേരളത്തിലെ ജനങ്ങള്‍ക്കില്ല,’ സുധാകരന്‍ പറഞ്ഞു.
തമിഴ്നാടിന്റെ താല്‍പര്യത്തെ സംരക്ഷിച്ച് കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി കഴിഞ്ഞദിവസം തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അനുമതി നല്‍കിയ കേരളത്തിന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നന്ദിയും അറിയിച്ചിരുന്നു.
എന്നാല്‍ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്നാണ് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസോ താനോ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥതലത്തിലെടുത്ത ഒരു തീരുമാനമാണെന്നും ഇക്കാര്യത്തില്‍ ഫോറസ്റ്റ് ഓഫീസറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: K Sudhakaran on Mullapperiyar Baby dam tree cutting