കണ്ണൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ടും എം.പിയുമായ കെ. സുധാകരന്‍. സ്ത്രീകളായ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കാനാകില്ലെന്ന് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘വനിതാ ജീവനക്കാരെ വേഗം കൈയിലെടുക്കാനാകും. എളുപ്പത്തില്‍ ഭീഷണിപ്പെടുത്തി നിര്‍ത്താം. ഭീഷണിപ്പെടുത്തിയാല്‍ വേഗം വശംവദരാകും. പുരുഷന്‍മാരുടെ അത്രയും കഴിവില്ലാത്തവരാണ് സ്ത്രീകള്‍. സ്ത്രീ സ്ത്രീ തന്നെ. ഒന്ന് ശബ്ദമുയര്‍ത്തിയാല്‍ അവര്‍ നിശബ്ദരാകും’, എന്നായിരുന്നു സുധാകരന്റെ പ്രസ്താവന.
പയ്യന്നൂര്‍ പോലുള്ള സ്ഥലങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചതെന്നും വനിതാ ഉദ്യോഗസ്ഥരാകുമ്പോള്‍ ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്യാമെന്നും സുധാകരന്‍ ആക്ഷേപിച്ചു. ആന്തൂരും പാപ്പിനിശ്ശേരിയിലുമൊക്കെ വനിതാ ജീവനക്കാര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്നും സുധാകരന്‍ ചോദിച്ചു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതിയ്‌ക്കെതിരെയും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെതിരേയും നേരത്തെ സുധാകരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു.
‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്ന ക്യാപ്ഷനോടെയാണ് ശ്രീമതിയ്‌ക്കെതിരായ പ്രചരണ വീഡിയോ സുധാകരന്‍ പങ്കുവെച്ചിരുന്നത്. ലോക്‌സഭയിലേക്ക് ആണ്‍കുട്ടി ചെന്നാലെ കാര്യങ്ങള്‍ നടക്കൂ എന്നും സ്ത്രീകളെ അയച്ചിട്ട് കാര്യമില്ലെന്നുമാണ് വീഡിയോയുടെ ചുരുക്കം.
പത്താം ക്ലാസ് പാസാകാത്ത അഭിസാരിക എന്നായിരുന്നു സ്വപ്‌ന സുരേഷിനെതിരായ സുധാകരന്റെ പരാമര്‍ശം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: K Sudhakaran MP Misogyny Statement Kerala Election 2021