കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് എം. പി കെ. സുധാകരന്. യു.ഡി.എഫിന് സംഘടനാ ദൗര്‍ബല്യമുണ്ടെന്നും സുധാകരന് പറഞ്ഞു.
എല്‍.ഡി.എഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. യു.ഡി.എഫിന് സംഘടനാ ദൗര്‍ബല്യമുണ്ട്. കേരളത്തില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭരണത്തിലുണ്ടായ പോരായ്മകളെ ജനസമക്ഷം എത്തിക്കുന്നതില്‍ പരിമിതിയുണ്ടായി. ജംബോ കമ്മിറ്റികളും ഗുണം ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കണ്ണൂരില്‍ യു.ഡി.എഫിന് കോര്‍പറേഷനും നഷ്ടപ്പെട്ട ചില പഞ്ചായത്തുകളും തിരിച്ച് പിടിക്കാനായി. സി.പി.ഐ.എം വര്‍ഗീയ പാര്‍ട്ടികളുമായി സന്ധിചേര്‍ന്നാണ് പ്രവര്‍ത്തിച്ചതെന്നും സുധാകരന് ആരോപിച്ചു.
മുഴുപ്പിലങ്ങാട് എസ്.ഡി.പി.ഐയുമായി തുറന്ന സഖ്യത്തിലാണ് മത്സരിച്ചതെന്നും സുധാകരന് പറഞ്ഞു. വര്‍ഗീയ കക്ഷികളുമായി ചേര്‍ന്നാണ് എല്‍.ഡി.എഫ് വോട്ട് വര്‍ദ്ധിപ്പിച്ചതെന്നും സുധാകരന് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ മുന്നേറ്റമാണ് ഇടതുപക്ഷം നടത്തിയിരിക്കുന്നത്. അതേസമയം കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക