പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആളായി മാറിയെന്ന് കെ.സുധാകരന്‍ പറഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹ്യമാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ ഉണ്ടായിരുന്നു.
സുധാകരന്‍ നടത്തിയത് കടുത്ത ജാതീയ അധിക്ഷേപമാണെന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തു വന്നിരുന്നു.
ജാതീയവും, സ്ത്രീവിരുദ്ധവും, തൊഴില്‍ അധിക്ഷേപവുമായ സുധാകരന്റെ മുന്‍ പരാമര്‍ശങ്ങളും മുന്‍നിറുത്തിയായിരുന്നു പല വിമര്‍ശനങ്ങളും. അത്തരം വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഹാസ്യാത്മകമായ രീതിയില്‍ വിഷയത്തെ അവതരിപ്പിക്കുകയാണ് ട്രോളോട് ട്രോള്‍ എന്ന ഈ പരിപാടിയിലൂടെ ചെയ്യുന്നത്.
കെ.സുധാകരന്റെ പരാമര്‍ശത്തിനെതിരെ വന്ന വിമര്‍ശനങ്ങളും സുധാകരന്‍ പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയും പിന്നീട് താന്‍ പറഞ്ഞതില്‍ തെറ്റുണ്ടെന്ന് പറയേണ്ടി വന്ന ഷാനിമോള്‍ ഉസ്മാനും സുധാകരന്റെ പരാമര്‍ശത്തെ അനുകൂലിച്ചവരുമെല്ലാം ട്രോളിന്റെ ഭാഗമാകുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ