കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് 64046 വോട്ടിന്റെ ഭൂരിപക്ഷം നേടി മുന്നേറുകയാണ്. 60% വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്. അതും നേരിയ ലീഡാണ്. 800 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്.
എല്‍ഡിഎഫ് പ്രവര്‍ത്തകരെയും രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സുധാകരന് ലീഡ് നേടിയതാണ്. 2400 വോട്ടിന്റെ ലീഡാണ് ധര്‍മ്മടത്ത് നിന്ന് സുധാകരന് നേടിയത്.
സിപിഐഎം കോട്ടയായ തളിപ്പറമ്പില്‍ നിന്ന് 9000 വോട്ടിന്റെ ലീഡാണ് സുധാകരന് നേടിയത്. യുഡിഎഫ് നിയോജക മണ്ഡലങ്ങളില്‍ നിന്ന് 10000ലേറെ വോട്ടാണ് സുധാകരന് ലീഡ് നേടിയിരിക്കുന്നത്.