| Sunday, 11th April 2021, 5:13 pm

ഇഷ്ടക്കാരെ നേതൃസ്ഥാനത്തിരുത്തി എന്ന് ആക്ഷേപം, കോണ്‍ഗ്രസില്‍ അഴിച്ചുപണി നടത്തണം; തെരഞ്ഞെടുപ്പിന് പിന്നാലെ കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് കെ. സുധാകരന്‍ എം. പി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയവരെ കണ്ടെത്തുകയും അവരെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും സുധാകരന്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പലയിടത്തും നേതാക്കളുടെ ഇഷ്ടക്കാരെ തെരഞ്ഞെടുത്ത് നേതൃസ്ഥാനങ്ങളിലിരുത്തി എന്ന ആക്ഷേപമുണ്ട്. അതുകൊണ്ട് ആജ്ഞാ ശക്തി ഉള്ളവര്‍ നേതാക്കളാകണമെന്നും സുധാകരന്‍ പറഞ്ഞു.

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോരായ്മകളുണ്ടായിട്ടുണ്ടെന്നും മലബാറില്‍ കുഞ്ഞാലിക്കുട്ടിയൊഴിച്ച് മറ്റ് മുസ്‌ലിം ലീഗ് നേതാക്കളാരും പ്രചാരണത്തിനെത്തിയില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാന നിമിഷം വരെ യു.ഡി.എഫിന് മേല്‍ക്കൈ നേടിത്തന്നത് രാഹുല്‍ഗാന്ധിയുടെ സാന്നിധ്യമാണെന്നും ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നവരെയൊന്നും പ്രചാരണത്തിന് കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Sudhakaran criticizes congress soon after election

We use cookies to give you the best possible experience. Learn more