|

'ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ യുവതിയുമായി സമയം ചിലവഴിക്കാന്‍ അവസരം നല്‍കി'; വഴിവിട്ട മറ്റ് സഹായങ്ങള്‍ ലഭിക്കുന്നതായും കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ വഴിവിട്ട സഹായം ലഭിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍.


Dont Miss 39 ഓളം ബി.ജെ.പി, കോണ്‍ഗ്രസ് കുടുംബങ്ങള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു; അംഗത്വമെടുത്തത് സി.പി.ഐ.എമ്മിനെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം


കൂട്ടുപറമ്പ് സ്വദേശിയായ യുവതിയുമായി പകല്‍ മുഴുവന്‍ ചിലവഴിക്കാനുള്ള അവസരം ജയില്‍ അധികൃതര്‍ നല്‍കിയെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ.സുധാരന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ ജയില്‍ ഡി.ജി.പിക്ക് പരാതി നല്‍കി.

ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. ആകാശിന്റെ സെല്‍ പൂട്ടാറില്ല. എല്ലാ സ്വാതന്ത്ര്യവും ജയിലില്‍ ആകാശിനുണ്ട്. മൂന്ന് ദിവസങ്ങളായി പല തവണയാണ് ആകാശിന് യുവതിയെ കാണാന്‍ അധികൃതര്‍ അവസരം നല്‍കിയത്.

ഇതടക്കം പല സഹായങ്ങളും അധികൃതര്‍ ആകാശിന് നല്‍കുന്നുണ്ട്. ശുഹൈബ് വധക്കേസ് പ്രതികളെ സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. സി.പി.ഐ.എമ്മിന്റെ എല്ലാ വിധ പിന്തുണയും ഭരണത്തിന്റെ തണലില്‍ പ്രതികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

Latest Stories