തിരുവനന്തപുരം: കെ. സുധാകരനെ കെ.പി.സി.സി.യുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. ഇതുസംബന്ധിച്ച ഹൈക്കമാന്റ് തീരുമാനം രാഹുല്‍ ഗാന്ധി തന്നെ സുധാകരനെ അറിയിച്ചതായാണു വിവരം.
അതേസമയം തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുമെന്നും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും എല്ലാ നേതാക്കളെയും ഒന്നിച്ചു ഒരു കുടക്കീഴില്‍ കൊണ്ടുപോകുമെന്നും സുധാകരന്‍ പ്രതികരിച്ചു.
കെ.പി.സി.സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ടു ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വര്‍ നേരത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതുസംബന്ധിച്ച് എം.പിമാരുടെയും എം.എല്‍.എമാരുടെയും അഭിപ്രായം തേടിയിരുന്നു.
ഉമ്മന്‍ ചാണ്ടി. രമേശ് ചെന്നിത്തല., മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ ആരുടെയും പേരുകള്‍ കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കു നിര്‍ദ്ദേശിച്ചിരുന്നില്ല.
ഹൈക്കമാന്റ് റിപ്പോര്‍ട്ടില്‍ എഴുപതു ശതമാനം പേരും പിന്തുണച്ചതു കെ. സുധാകരനെയായിരുന്നുവെന്നാണു വിവരം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights; K Sudhakaran As KPCC President