തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്ന എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദിന്റെ പ്രസ്താവനക്കെതിരെ കെ. സുധാകരന്‍. ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്ന് സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്ന എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദിന്റെ പ്രസ്താവനക്കെതിരെ കെ. സുധാകരന്‍. ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്ന് സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കിയില്ലെന്ന ഷമയുടെ വിമര്‍ശനത്തെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിമര്‍ശനത്തെ കുറിച്ച് അവരോട് തന്നെ ചോദിച്ചാല്‍ മതിയെന്ന് സുധാകരന്‍ മറുപടി നല്‍കി.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു. മലബാറില്‍ ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ ഉണ്ടെന്നും ഷാഫി പറമ്പിലിന് പകരം വടകരയില്‍ തന്നെ പരിഗണിക്കാമായിരുന്നു എന്നും ഷമ പറഞ്ഞിരുന്നു.
സംവരണ സീറ്റ് ആയതിനാലാണ് ആലത്തൂരില്‍ രമ്യ ഹരിദാസനെ പരിഗണിച്ചതെന്നും അല്ലായിരുന്നെങ്കില്‍ അവരെയും തഴഞ്ഞേനെ എന്നും ഷമ കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്ന ആരോപണത്തോടൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഷമ മുഹമ്മദ് ഉന്നയിച്ചത്.
പാര്‍ട്ടി പരിപാടികളില്‍ സ്ത്രീകളെ സ്റ്റേജില്‍ ഇരുത്താന്‍ പോലും നേതാക്കള്‍ തയ്യാറാകാറില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. അടുത്തിടെ കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു പരസ്യ പ്രസ്താവനയുമായി ഷമ രംഗത്തെത്തിയത്.
Content Highlight: k sudhakaran against shema muhammad