| Wednesday, 20th November 2019, 5:25 pm

മോഹനന്റേത് കുറ്റസമ്മതം; പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ ഡ്യൂപ്പ്- കെ.സുധാകരന്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്‌ലാമിക തീവ്രവാദ സംഘടനകളെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പരാമര്‍ശം കുറ്റസമ്മതമാണെന്ന് കെ.സുധാകരന്‍.

വൈകി വന്ന തിരിച്ചറിവാണ് മോഹനന്റെത്. മുഖ്യമന്ത്രിക്ക് അറിയുന്ന കാര്യംതന്നെയാണ് മോഹനന്‍ പറഞ്ഞത്. ഇരുവരുടേതും ഒരേ നിലപാടാണ് സുധാകരന്‍ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരെ സി.പി.ഐ.എം ഉപയോഗിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡ്യൂപ്പാണ്.  മോദിയെ അനുകരിക്കുകയാണ് പിണറായി ചെയ്യുന്നത് സുധാകരന്‍ ആരോപിച്ചു. കെ.എസ്.യു സമരത്തിനെതിരായ പൊലീസ് നടപടി മോദി അനുകരണത്തിന്റെ ഭാഗമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രസംഘടനകളാണെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ആരോപിച്ചിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്നും പൊലീസ് ഈക്കാര്യം പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞിരുന്നു.

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രസംഘടനകളാണെന്ന വിവാദമായതോടെ പ്രസ്താവനയില്‍ വിശദീകരണവുമായി പി. മോഹനന്‍ രംഗത്തെത്തിയിരുന്നു. ഇസ്ലാമിക തീവ്രവാദം എന്ന പ്രയോഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത് എന്‍.ഡി.എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നാണ് മോഹന്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more