കണ്ണൂര്‍: ഇ-മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി കരാര്‍ അടക്കമുള്ള അഴിമതി ആക്ഷേപങ്ങളില്‍ മുഖ്യമന്ത്രിക്കും ഇടതുമുന്നണി നേതാക്കള്‍ക്കുമെതിരെ വിര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.
പിണറായി മന്ത്രിസഭയില്‍ മന്ത്രിമാരെല്ലാം റോബോട്ടുകളാണെന്ന് പറഞ്ഞ സുധാകരന്‍ മുന്നണി നേതാക്കള്‍ക്ക് മാനാഭിമാനം പോലും ഇല്ലാതായെന്നും പറഞ്ഞു.
‘കാനം രാജേന്ദ്രന്‍ ആത്മാഭിമാനം പണയം വച്ചു. എന്തോ ഒളിക്കാനുണ്ട് എന്ന നിലയിലാണ് ഇപ്പോള്‍ കാനം പെരുമാറുന്നത്,’ കെ സുധാകരന്‍ പറഞ്ഞു. നട്ടെല്ലുണ്ടായിരുന്ന സി.പി.ഐ ഇപ്പോള്‍ ഗതി കെട്ട നിലയിലാണ്.
മരിച്ചവരുടെ പെന്‍ഷന്‍ മന്ത്രിയുടെ ബന്ധു അടിച്ചു മാറ്റിയാല്‍ പൊലീസ് എങ്ങനെ നടപടിയെടുക്കാനാണെന്ന് സുധാകരന്‍ ചോദിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ