കണ്ണൂര്‍: താന്‍ ബി.ജെ.പിയിലേക്ക് പോകുന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. നാല് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് പോകുന്നെന്ന വാര്‍ത്തകളെത്തുടര്‍ന്ന് അവരിലൊരാള്‍ താനാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത് കൊണ്ടാണ് പ്രതികരിക്കുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.
Also read കെ.എം ഷാജഹാന് സസ്‌പെന്‍ഷന്‍; നടപടി കേരള സര്‍വീസ് ചട്ടപ്രകാരം
ചില നേതാക്കള്‍ കെ.പി.സി.സിയിലേക്ക് പോകുന്നെന്ന് ഒരു പത്രം വാര്‍ത്ത നല്‍കിയിരുന്നു. ഇത് താനാണെന്ന് സാമൂഹ്യ മാധ്യങ്ങളില്‍ പ്രചരണം നടക്കുന്നത് കൊണ്ടാണ് പ്രതികരിക്കുന്നത്. ഒരു രാഷ്ട്രീയ സാഹചര്യത്തിലും മറ്റൊരു പാര്‍ട്ടിയിലേക്ക് താനില്ല” സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ശശി തരൂര്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന വാദവുമായി എം.എം ഹസ്സന്‍ രംഗത്തെത്തിയതോടെയാണ് വാര്‍ത്തകള്‍ ശരിയാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ ആരംഭിച്ചത്. മുന്‍ കേന്ദ്ര മന്ത്രിയും, എം.പിയും, എം.എല്‍.എയും നിലവിലെ എം.പിയും ബി.ജെ.പിയിലേക്ക് എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ വാര്‍ത്തകള്‍. ഇതിലൊന്ന് സുധാകരനാണെന്നും പ്രചരണങ്ങള്‍ ഉണ്ടായിരുന്നു.
“കോണ്‍ഗ്രസ് ദുര്‍ബലമാണ് എന്നത് ശരിയാണ്. എന്നാല്‍ അവസാനിച്ചിട്ടില്ല. താന്‍ ഭാഗ്യാന്വേഷിയല്ല. മറ്റ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുമോ എന്നറിയില്ല. പോകില്ലെന്നാണ് തന്റെ വിശ്വാസം” സുധാകരന്‍ പറഞ്ഞു.
ശശീ തരൂര്‍ പൂര്‍ണ്ണ രാഷ്ട്രീയക്കാരനായിട്ടില്ലെങ്കിലും അദ്ദേഹം കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണെന്നു പറഞ്ഞ സുധാകരന്‍ സി.പി.ഐ.എമ്മിനെയും ബി.ജെ.പിയേയും ഒരുപോലെ എതിര്‍ക്കുമെന്നും വ്യക്തമാക്കി.