തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ കെ.ശ്രീകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. മേയറായിരുന്ന വി.കെ പ്രശാന്ത് വട്ടിയൂര്‍കാവില്‍ എം.എല്‍.എയായതോടെയാണ് കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
സി.ഐ.ടി.യു ജില്ലാകമ്മിറ്റി അംഗവും സി.പി.ഐ.എം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗവുമാണ് ശ്രീകുമാര്‍.
നേരത്തെ ഭരണസമിതി ചുമതലയേറ്റപ്പോള്‍ പ്രശാന്തും ശ്രീകുമാറും മേയര്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടണമെന്നായിരുന്നു തീരുമാനിച്ചത്. പിന്നീട് ഈ തീരുമാനം വേണ്ടെന്ന് വെക്കുകയായിരുന്നു.
നവംബര്‍ 12 നാണ് കോപ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നേമം കൗണ്‍സിലര് എം.ആര്‍ ഗോപന്‍ ആണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവുന്നത്. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിലവില്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന് 37, ബി.ജെ.പി 35, യു.ഡി.എഫ് 17 എന്നിങ്ങനെയാണ് കക്ഷി നില.
ഇനി ഒരു വര്‍ഷം മാത്രം ഭരണകാലാവധി ഉള്ള സാഹചര്യത്തില്‍ സ്മാര്‍ട്ട് സിറ്റി, കിള്ളിയാര്‍ ശുചീകരണം തുടങ്ങിയ പല പദ്ധതികളും പൂര്‍ത്തിയാക്കാനുണ്ട്.
14251 വോട്ടിനാണ് വട്ടിയൂര്‍കാവില്‍ പ്രശാന്തിന്റെ ജയം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍.ഡി.എഫ്, ഉപതെരഞ്ഞെടുപ്പില്‍ അതിശയിപ്പിക്കുന്ന ജയത്തിലേക്കാണ് എത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
Doolnews video