| Wednesday, 13th July 2016, 9:43 pm

സൗരോര്‍ജ്ജ പദ്ധതികള്‍: കേരളം സ്വീകരിക്കേണ്ട നടപടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

77 ലക്ഷം വീടുകളാണ് ഇന്ന് കേരളത്തിലുള്ളത്. ഒരു വീടിന്റെ പുരപ്പുറത്തുനിന്നും പ്രതിദിനം 200യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാല്‍ തന്നെയും പ്രതിദിനം 15400 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യത കേരളത്തിലുണ്ട്.


ഓര്‍ക്കുക! സൗരോര്‍ജ്ജ പദ്ധതികളെന്നത് ഒറ്റമൂലിയല്ല. ഊര്‍ജ്ജവിനിയോഗവും അതുവഴിയുള്ള വിഭവധൂര്‍ത്തും ഭാവിതലമുറകളെ എങ്ങിനെ ബാധിക്കും എന്നത് ഓരോ കാലത്തും അന്വേഷണവിധേയമാക്കിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ ഭസ്മാസുരന് വരം നല്‍കിയപോലെയാകും കാര്യങ്ങള്‍.

| ഒപ്പീനിയന്‍: കെ.സഹദേവന്‍ |


കേരളത്തിലെ വൈദ്യുതി ഉത്പാദനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൗരോര്‍ജ്ജ വൈദ്യുതിക്ക് ഇന്ന് ചെറുതല്ലാത്ത സ്ഥാനം ലഭിച്ചുകൊണ്ടിരിക്കുന്നു എന്നത് ആശാവഹമായ സംഗതിയാണ്. ജലപദ്ധതികളോടു ചേര്‍ന്നുള്ള കനാലുകള്‍ക്ക് മുകളിലും വീടുകളുടെ പുരപ്പുറത്തും സൗരോര്‍ജ്ജ പാനലുകള്‍ ചെറിയതോതിലെങ്കിലും കേരളത്തിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പെതന്നെ കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളും ജനകീയ ശാസ്ത്രസംഘടനകളും ശാസ്ത്രജ്ഞന്മാരും സൗരോര്‍ജ്ജ വൈദ്യുതോത്പാദന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വൈകിയെങ്കിലും സ്ഥായിയായ ഈ ഊര്‍ജ്ജസ്രോതസ്സ് ഉപയോഗപ്പെടുത്താന്‍ തയ്യാറാകുന്നത് അഭിലഷണീയം തന്നെ.

77 ലക്ഷം വീടുകളാണ് ഇന്ന് കേരളത്തിലുള്ളത്. ഒരു വീടിന്റെ പുരപ്പുറത്തുനിന്നും പ്രതിദിനം 200യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാല്‍ തന്നെയും പ്രതിദിനം 15400 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യത കേരളത്തിലുണ്ട്.

1.5 കിലോവാട്ട് ശേഷിയുള്ള പാനല്‍ സംവിധാനങ്ങളാണ് ഇതിനാവശ്യം. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരത്തിലുള്ള ഒരു ലക്ഷം സോളാര്‍ പദ്ധതികള്‍ നടപ്പിലാക്കിയാല്‍ 1500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 1.5 കിലോവാട്ട് വൈദ്യുതി ഉത്പാദനത്തിന് ഇന്നത്തെ നിലയില്‍ 3ലക്ഷം രൂപയോളം ചെലവുവരും.


ഏതു പദ്ധതിയും നടപ്പിലാക്കും മുമ്പ് ശ്രദ്ധിക്കേണ്ട, പാലിക്കേണ്ട, ചില നടപടികളുണ്ട്. ആരംഭത്തില്‍തന്നെ ഇത്തരം പദ്ധതികളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചും അവയെ സാധ്യമായ രീതിയില്‍ നേരിടുന്നതിനെക്കുറിച്ചും ഉള്ള ബോദ്ധ്യങ്ങള്‍ പങ്കുവെക്കേണ്ടത് ആവശ്യമാണ്. മറിച്ചായാല്‍, പരിഹാരം തന്നെ പ്രശ്‌നങ്ങളായി മാറുന്ന അവസ്ഥ എത്തിച്ചേരും എന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. നിലവിലുള്ള പല പദ്ധതികളും ഈ രീതിയില്‍ പ്രശ്‌നകാരണങ്ങളായി മാറിയത് അതുകൊണ്ടാണ്.


കേന്ദ്ര സബ്‌സിഡികളും കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ടുകളും സ്വകാര്യവ്യക്തികള്‍ക്കുള്ള ലോണുകളും ഒക്കെയായി ഈ പദ്ധതി പ്രാവര്‍ത്തികമാക്കാവുന്നതേയുള്ളൂ. വീടുകളെ കൂടാതെ വാണിജ്യസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്കും ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാവുന്നതാണ്.

ഏതു പദ്ധതിയും നടപ്പിലാക്കും മുമ്പ് ശ്രദ്ധിക്കേണ്ട, പാലിക്കേണ്ട, ചില നടപടികളുണ്ട്. ആരംഭത്തില്‍തന്നെ ഇത്തരം പദ്ധതികളുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചും അവയെ സാധ്യമായ രീതിയില്‍ നേരിടുന്നതിനെക്കുറിച്ചും ഉള്ള ബോദ്ധ്യങ്ങള്‍ പങ്കുവെക്കേണ്ടത് ആവശ്യമാണ്. മറിച്ചായാല്‍, പരിഹാരം തന്നെ പ്രശ്‌നങ്ങളായി മാറുന്ന അവസ്ഥ എത്തിച്ചേരും എന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. നിലവിലുള്ള പല പദ്ധതികളും ഈ രീതിയില്‍ പ്രശ്‌നകാരണങ്ങളായി മാറിയത് അതുകൊണ്ടാണ്. സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

എക്സ്റ്റന്‍ഡ് പ്രൊഡ്യൂസര്‍ റെസ്‌പോന്‍സിബലിറ്റി

ഇന്നത്തെ നിലയില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തുന്ന സോളാര്‍ പാനലുകള്‍ അഥവാ സോളാര്‍ ഫോട്ടോവോള്‍ട്ടായ്ക് സെല്ലുകളുടെ പരമാവധി ആയുര്‍ദൈര്‍ഘ്യം ഇരുപത് – ഇരുപത്തിയഞ്ച് കൊല്ലമാണ്. കാലാവധിക്ക് ശേഷം ഈ പാനലുകള്‍ എങ്ങിനെ വിനിയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് പ്രത്യേകധാരണകളൊന്നും തന്നെ ആര്‍ക്കുമില്ല.

അടുത്തപേജില്‍ തുടരുന്നു


സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കാനാവശ്യമായ സിലിക്ക സാന്‍ഡ് വന്‍തോതിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നുള്ളതുകൊണ്ടുതന്നെ രണ്ട് പതിറ്റാണ്ടിന് ശേഷം കാലാവധി തീര്‍ന്ന സോളാര്‍ പാനലുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഭാവിയില്‍ വന്‍തോതില്‍ മലിനീകരണത്തിന് ഇടയാക്കും.


സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കാനാവശ്യമായ സിലിക്ക സാന്‍ഡ് വന്‍തോതിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നുള്ളതുകൊണ്ടുതന്നെ രണ്ട് പതിറ്റാണ്ടിന് ശേഷം കാലാവധി തീര്‍ന്ന സോളാര്‍ പാനലുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഭാവിയില്‍ വന്‍തോതില്‍ മലിനീകരണത്തിന് ഇടയാക്കും. അതുകൊണ്ടുതന്നെ അപകടകരങ്ങളായ, മലിനീകാരികളായ വസ്തുക്കള്‍ ഉപഭോഗത്തിന് ശേഷം ഉത്പാദകര്‍ തന്നെ തിരിച്ചെടുത്ത് ശാസ്ത്രീയമായി സംസ്‌കരിക്കുവാനുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുമാത്രമേ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ പാടുള്ളൂ. എക്സ്റ്റന്‍ഡ് പ്രൊഡ്യൂസര്‍ റെസ്‌പോന്‍സിബലിറ്റി -ഇപിആര്‍- നിയമം പാലിക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കുകയും കാലാവധി തീര്‍ന്ന ഉപകരണങ്ങള്‍ തിരികെനല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

നെറ്റ് മീറ്ററിംഗ് പോളിസി നടപ്പിലാക്കുക

വികേന്ദ്രീകൃതവും പരിസ്ഥിതി സൗഹൃദപരവുമായ പദ്ധതികള്‍ വ്യക്തിതലത്തിലും സ്ഥാപനങ്ങളുടെ തലത്തിലും പ്രോത്സാഹിപ്പിക്കുന്നത് ഗുണകരമായിരിക്കും. ഉത്പാദനസ്രോതസ്സുകളില്‍ തന്നെ ഊര്‍ജ്ജം വിനിയോഗിക്കപ്പെടുന്നത് പ്രസരണ വിതരണനഷ്ടം കുറയ്ക്കുന്നതിന് സഹായിക്കും. അതോടൊപ്പം അത്തരത്തിലുള്ള പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ അവരുടെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി ഗ്രിഡിലേക്ക് കണക്ട് ചെയ്യാനാവശ്യമായ സംവിധാനങ്ങളും ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇതിനായി നെറ്റ് മീറ്ററിംഗ് പോളിസി നടപ്പില്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.

സ്വകാര്യ ഉത്പാദകര്‍ക്ക് അവരുടെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുന്നത് വഴി സാമ്പത്തിക ലാഭം ഉണ്ടാക്കുവാനും സാധിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ 2014ല്‍ നെറ്റ് മീറ്ററിംഗ് സംബന്ധിച്ച ഒരു കരട് നയരേഖ രൂപീകരിക്കുകയുണ്ടായിട്ടുണ്ട്. ഈ നയരേഖ ചര്‍ച്ച ചെയ്ത് നടപ്പില്‍ വരുത്തുന്നത് ഗുണകരമായിരിക്കും. തമിഴ്‌നാട്, ദില്ലി, പഞ്ചാബ്, ഉത്തരാഘണ്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നെറ്റ് മീറ്ററിംഗ് സംവിധാനം നടപ്പില്‍ വരുത്തിയിട്ടുണ്ട്.

ഫീഡ് ഇന്‍ താരിഫ് പോളിസി

സോളാര്‍ പോലുള്ള ബദല്‍ ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ ചെറുകിട ഉത്പാദകനില്‍ നിന്ന് വൈദ്യുതി സ്വീകരിക്കാമെന്നുള്ള കരാര്‍ തയ്യാറാക്കുന്നതിന് ഈ നയം സഹായിക്കുന്നു. 3മെഗാവാട്ട് വരെയുള്ള വൈദ്യുതോത്പാദനത്തിന് ഇത് ഈ കരാര്‍ ചെറുകിട സംരംഭകര്‍ക്ക് തുണയാകുന്നു. സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷന്‍ മുഖേന ഇതിന്റെ കരട് തയ്യറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും.


ഭക്ഷ്യ സംസ്‌കരണ വ്യവസായം, ഹോട്ടലുകള്‍ തുടങ്ങിയ താപം നേരിട്ടുപയോഗിക്കുന്ന സ്ഥാപനങ്ങളില്‍ സോളാര്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ വഴി സൗരോര്‍ജ്ജം നേരിട്ടുപയോഗിക്കുന്നതായിരിക്കും നല്ലത്. സോളാര്‍ പാനലുകള്‍ നിര്‍മ്മാക്കാനാവശ്യമായത്ര വിപുലമായ സാങ്കേതികവിദ്യകളുടെ ആവശ്യകത ഇല്ലെന്നുമാത്രമല്ല, സാമ്പത്തിക ചെലവുകളും പാരിസ്ഥിതിക മലിനീകരണത്തിന്റെ തോതും താരതമ്യേന കുറവായിരിക്കും എന്നതും ഇതിനെ ആകര്‍ഷകമാക്കുന്നുണ്ട്.


സൗരോര്‍ജ്ജം വൈദ്യുതി മാത്രമല്ല

സൗരോര്‍ജ്ജത്തെ വൈദ്യുതി ആയി മാത്രം സങ്കല്പിക്കുന്നത് ഉചിതമായിരിക്കുകയില്ല. നേരിട്ട് താപം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി വ്യവസായ സംരംഭങ്ങള്‍ സംസ്ഥാനത്തുണ്ട്. പ്രത്യേകിച്ചും ചെറുകിട വ്യവസായങ്ങള്‍. വൈദ്യുതോര്‍ജ്ജത്തെ വീണ്ടും താപോര്‍ജ്ജമാക്കി മാറ്റുന്നത് വന്‍തോതിലുള്ള ഊര്‍ജ്ജനഷ്ടത്തിന് കാരണമാകുന്നുണ്ട്.

ഭക്ഷ്യ സംസ്‌കരണ വ്യവസായം, ഹോട്ടലുകള്‍ തുടങ്ങിയ താപം നേരിട്ടുപയോഗിക്കുന്ന സ്ഥാപനങ്ങളില്‍ സോളാര്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ വഴി സൗരോര്‍ജ്ജം നേരിട്ടുപയോഗിക്കുന്നതായിരിക്കും നല്ലത്. സോളാര്‍ പാനലുകള്‍ നിര്‍മ്മാക്കാനാവശ്യമായത്ര വിപുലമായ സാങ്കേതികവിദ്യകളുടെ ആവശ്യകത ഇല്ലെന്നുമാത്രമല്ല, സാമ്പത്തിക ചെലവുകളും പാരിസ്ഥിതിക മലിനീകരണത്തിന്റെ തോതും താരതമ്യേന കുറവായിരിക്കും എന്നതും ഇതിനെ ആകര്‍ഷകമാക്കുന്നുണ്ട്.

ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സംസ്ഥാനത്തിന് പൊതുവായ പദ്ധതികള്‍ തലസ്ഥാനത്തിരുന്ന് ആസൂത്രണം ചെയ്യുകയല്ല വേണ്ടത്, മറിച്ച്, പ്രാദേശികമായ സാധ്യതകളും പ്രശ്‌നങ്ങളും മനസിലാക്കി അവയ്ക്കുള്ള പരിഹാരങ്ങള്‍ കൂടി കണ്ടെത്തി പദ്ധതി നടപ്പിലാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളെ സഹായിക്കുകയും അവയ്ക്കാവശ്യമായ പൊതുമാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുകയുമാണ് വേണ്ടത്. വികേന്ദ്രീകൃത-പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അവയുടെ തകരാറുകള്‍ പരിഹരിക്കുന്നതിനും ഒക്കെയുള്ള പരിശീലനങ്ങള്‍ യുവജനങ്ങള്‍ക്ക് നല്‍കുന്നത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകും.

ഓര്‍ക്കുക! സൗരോര്‍ജ്ജ പദ്ധതികളെന്നത് ഒറ്റമൂലിയല്ല. ഊര്‍ജ്ജവിനിയോഗവും അതുവഴിയുള്ള വിഭവധൂര്‍ത്തും ഭാവിതലമുറകളെ എങ്ങിനെ ബാധിക്കും എന്നത് ഓരോ കാലത്തും അന്വേഷണവിധേയമാക്കിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ ഭസ്മാസുരന് വരം നല്‍കിയപോലെയാകും കാര്യങ്ങള്‍.

We use cookies to give you the best possible experience. Learn more