കോഴിക്കോട്: കേരളത്തില്‍ രാഷ്ട്രീയക്കാരുടെ കാലുമാറ്റം ഇനി മുതല്‍ ആയാ ജോസ്, ഗയാ ജോസ് എന്നറിയപ്പെടാനാണ് സാധ്യതയെന്ന് കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥന്‍.
കേരള കോണ്‍ഗ്രസ് നേതാവായ ജോസ് കെ. മാണി യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നതിനു പിന്നാലെയായിരുന്നു ശബരീനാഥന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
1967 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗയാ ലാല്‍ എന്ന സ്വതന്ത്ര എം.എല്‍.എ ഒരു ദിവസത്തില്‍ മൂന്നു പാര്‍ട്ടികള്‍ മാറിയത് ഒരു ചരിത്ര സംഭവമായിരുന്നു. രാഷ്ട്രീയ കുതിരകച്ചവടത്തിനും നിലപാടില്ലാതെ നേതാക്കള്‍ മറുകണ്ടം ചാടുന്നതിനും രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കിയ ഓമനപ്പേരായിരുന്നു ‘ആയാ റാം, ഗയാ റാം’. ഇതിന്റെ ചുവടുപിടിച്ച് കേരളത്തില്‍ ഇനിമുതല്‍ ഇത് ‘ആയാ ജോസ് , ഗയാ ജോസ്’ എന്നറിയപ്പെടാനാണ് സാധ്യത- ശബരീനാഥ് ഫേസ്ബുക്കിലെഴുതി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
1967 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗയാ ലാല്‍ എന്ന സ്വതന്ത്ര എം.എല്‍.എ ഒരു ദിവസത്തില്‍ മൂന്നു പാര്‍ട്ടികള്‍ മാറിയത് ഒരു ചരിത്ര സംഭവമായിരുന്നു. രാഷ്ട്രീയ കുതിരകച്ചവടത്തിനും നിലപാടില്ലാതെ നേതാക്കള്‍ മറുകണ്ടം ചാടുന്നതിനും രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കിയ ഓമനപ്പേര് ‘ആയാ റാം, ഗയാ റാം’ എന്നായിരുന്നു.
കേരളത്തില്‍ ഇനിമുതല്‍ ഇത് ‘ആയാ ജോസ് , ഗയാ ജോസ്’ എന്നറിയപ്പെടാനാണ് സാധ്യത.
എല്‍.ഡി.എഫിലേക്കെന്ന് പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് നേതാവ് ജോസ്.കെ മാണി രംഗത്തെത്തിയതിനു പിന്നാലെ അദ്ദേഹത്തിന് നേരേ നിരവധി വിമര്‍ശനങ്ങളാണുയരുന്നത്.
രാഷ്ട്രീയ നെറികേടാണ് കാണിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് നിര്‍വാഹക സമിതി അംഗം മാത്യു കുഴല്‍നാടന്‍ പറഞ്ഞത്. ബാര്‍കോഴ കേസില്‍ കെ.എം മാണിയെ അധിക്ഷേപിച്ചവരുടെ കൂട്ടത്തിലേക്കാണ് ജോസ് കെ. മാണി പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യൂദാസിനെപ്പോലെയുള്ള പ്രവൃത്തിയാണ് ജോസ് കെ.മാണിയുടെതെന്നായിരുന്നു ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞത്.
അതേസമയം കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭ എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ്.കെ മാണി അറിയിച്ചു. ശക്തമായ ജനകീയാടിത്തറയുള്ള പാര്‍ട്ടിക്ക് അവകാശമുളളതാണ് ഈ സ്ഥാനമെങ്കിലും ധാര്‍മ്മികതയുടെ പേരില്‍ അംഗത്വം രാജിവെക്കുകയാണെന്നായിരുന്നു ജോസ്.കെ മാണി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക