പരസ്പര സഹായമാണ് സമൂഹത്തെ നിലനിര്‍ത്തുന്നതെന്ന സന്ദേശവുമായി കെ.എസ്.എഫ്.ഇ. ഈ സന്ദേശം പ്രചരിപ്പിക്കുന്ന 1 മിനുറ്റ് ദൈര്‍ഘ്യമുള്ള 3 ഹ്രസ്വചിത്രങ്ങളാണ് കെ.എസ്.എഫ്.ഇ പുറത്തിറക്കിയിട്ടുള്ളത്. ഇതില്‍ ആദ്യത്തെ ഹ്രസ്വചിത്രം കെ.എസ്.എഫ്.ഇ എം.ഡി ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു. ഒട്ടനവധിപ്പേര്‍ ചിത്രം കാണുകയും സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
‘ഈ ഹ്രസ്വചിത്ര സീരീസുകള്‍ കേവലം പരസ്യചിത്രങ്ങളല്ല, മറിച്ച് മനുഷ്യര്‍ പരസ്പരം ചെയ്യുന്ന ചെറു സഹായങ്ങള്‍ എങ്ങിനെയാണ് സമൂഹത്തിന്റെ പുരോഗതിയ്ക്ക് ഗുണകരമാവുക എന്നത് കാണിച്ചുകൊടുക്കുകയാണ് ഈ ചിത്രങ്ങളിലൂടെ. പ്രളയവും പകര്‍ച്ചവ്യാധികളും മനുഷ്യജീവിതത്തെ തകര്‍ത്തുകളഞ്ഞ നാളുകളില്‍ നാം അത് അനുഭവിച്ചതാണ്’. കെ.എസ്.എഫ്.ഇ എം.ഡി വി.പി. സുബ്രഹ്മണ്യന്‍ പറയുന്നു.
ആവശ്യക്കാര്‍ക്കും ആവശ്യത്തിനും ഒപ്പം നിലകൊള്ളുക എന്ന, കെ.എസ്.എഫ്.ഇ യുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നമായ ചിട്ടി/കുറി യുടെ അടിസ്ഥാന സങ്കല്പവും അതു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എസ്.എഫ്.ഇ ചിട്ടികളില്‍ അത്യാഹിത പരിരക്ഷ ഏര്‍പ്പെടുത്തിയതും ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിട്ടി വരിക്കാര്‍, ചിട്ടി പിടിച്ച ശേഷം ദൗര്‍ഭാഗ്യവശാല്‍ മരണമടയുകയാണെങ്കില്‍ 25 ലക്ഷം വരെയുള്ള ഭാവി ബാധ്യത കെ.എസ്. എഫ്.ഇ തന്നെ വഹിക്കുന്നതാണ്. ചില നിബന്ധനകള്‍ക്കു വിധേയമായി 620ല്‍ അധികം ശാഖകളില്‍ നിന്ന് തുടങ്ങുന്ന ഏത് ചിട്ടികളിലെ വരിക്കാര്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. കെ.എസ്.എഫ്.ഇ ചിട്ടികളില്‍ ചേരുന്നതോടെ ഒരു റിസ്‌ക് കവറേജും ഇതുവഴി വരിക്കാര്‍ക്ക് ലഭിക്കുകയാണ്.
മണികണ്ഠന്‍ കല്ലാട്ട് ആണ് കെ.എസ്.എഫ്.ഇയ്ക്ക് വേണ്ടി ഹ്രസ്വചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. അശ്വഘോഷന്‍ ആണ് ഛായാഗ്രഹണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ