പത്മഭൂഷണ്‍ നേടിയ ശേഷം കെ.എസ് ചിത്ര പാടുന്ന ആദ്യ ഗാനമായി പ്രശാന്ത് കാനത്തൂരിന്റെ സ്റ്റേഷന്‍ 5ലെ അതിരുകള്‍ മതിലുകള്‍ വരഞ്ഞിക്കളമേ എന്ന ഗാനം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് പ്രശാന്ത് കാനത്തൂര്‍ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
മാപ് ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍, ഹിരണ്‍ മുരളി എന്നിവരാണ് മറ്റു ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. നഞ്ചമ്മ, വിനോദ് കോവൂര്‍ , കീര്‍ത്തന ശബരീഷ് എന്നിവരും ചിത്രത്തിലെ പാട്ടുകള്‍ ആലപിക്കുന്നു.
ഇന്ദ്രന്‍സ്, പ്രയാണ്‍ വിഷ്ണു, പ്രിയംവദ കൃഷ്ണന്‍, ഡയാന ഹമീദ്, സന്തോഷ് കീഴാറ്റൂര്‍, ഐ.എം.വിജയന്‍, വിനോദ് കോവൂര്‍ , സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ, ദിനേഷ് പണിക്കര്‍, ജെയിംസ് ഏലിയ, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ശിവജി ഗുരുവായൂര്‍, അനൂപ് ചന്ദ്രന്‍ , കണ്ണന്‍ പട്ടാമ്പി, ജോതി ചന്ദ്രന്‍, ഷാരിന്‍, ഗിരീഷ് കാറമേല്‍, നഞ്ചമ്മ, ദേവികൃഷ്ണ, മാസ്റ്റര്‍ ഡാവിഞ്ചി, മോനു, സോനു, പ്രിയ ഹരീഷ്, പളനി സ്വാമി, മേരി തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നത്.
‘സ്റ്റേഷന്‍ 5 എന്ന സിനിമയില്‍ ചിത്ര ചേച്ചിയെക്കൊണ്ട് ഒരു ഗാനം ആലപിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഇന്ന് ചെന്നൈയിലെ സ്റ്റുഡിയോവില്‍ അവര്‍ പാടി. പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതിനു ശേഷം ആദ്യമായി പാടുന്നത് സ്റ്റേഷന്‍ 5 നു വേണ്ടിയാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിച്ചു. റഫീഖ് അഹമ്മദ് രചന നിര്‍വ്വഹിച്ച് ഞാന്‍ തന്നെ ഈണം പകര്‍ന്ന ‘അതിരുകള്‍ മതിലുകള്‍ വരഞ്ഞിടാക്കളമേ’ എന്ന ഗാനമാണ് ചിത്രച്ചേച്ചി പാടിയത്. ഈ ഗാനത്തിന്റെ രണ്ടു വേര്‍ഷന്‍ അവര്‍ അതിമനോഹരമായി പാടി.’ പ്രശാന്ത് കാനത്തൂര്‍ പറയുന്നു.
രചനയും ഛായാഗ്രഹണവും പ്രതാപ് പി നായര്‍, എഡിറ്റിങ് – സലീഷ് ലാല്‍, സംഘട്ടനം- ജാക്കി ജോണ്‍സണ്‍, നൃത്തസംവിധാനം – സഹീര്‍ അബ്ബാസ്, കലാസംവിധാനം – ഉണ്ണി കുറ്റിപ്പുറം, മുരളി ബേപ്പൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സാദിഖ് നെല്ലിയോട്ട്.
ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് സ്റ്റേഷന്‍ 5. മാര്‍ച്ച് അവസാനമായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: K S Chithra’s first song after winning PadmaBhushan