| Sunday, 14th January 2024, 1:04 pm

രാമക്ഷേത്ര ഉദ്ഘാടനം; എല്ലാവരും ജനുവരി 22ന് വീടുകളില്‍ വിളക്ക് തെളിയിക്കണമെന്ന് കെ.എസ്. ചിത്ര, വിവാദം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ എക്കാലത്തെയും ഇഷ്ടഗായികയാണ് കെ.എസ് ചിത്ര. കേരളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ചിത്രയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര വീഡിയോയില്‍ പറയുന്നത്.

‘അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചക്ക് 12.20 ന് ‘ശ്രീരാമ ജയരാമ, ജയജയരാമ’എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം, അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് പരിപൂര്‍ണമായി പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു’ ; ചിത്ര പറയുന്നു.

കഴിഞ്ഞ ദിവസം അയോധ്യയില്‍ നിന്നുള്ള അക്ഷതം ആര്‍.എസ്.എസ്സില്‍ നിന്ന് കെ.എസ് ചിത്ര സ്വീകരിച്ചിരുന്നു. വീഡിയോയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ മലയാള നടന്‍ മോഹന്‍ലാലും, ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ആര്‍.എസ്.എസ്സില്‍ നിന്ന് രാമക്ഷേത്രത്തിന്റെ അക്ഷതം സ്വീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Content Highlight: K S Chithra about Ayodhya Ram Mandir

We use cookies to give you the best possible experience. Learn more