കെ- റെയില്‍ കേരളത്തെ വിഭജിക്കുന്ന 'ചൈന മതിലാകും': ഇ. ശ്രീധരന്‍
Kerala News
കെ- റെയില്‍ കേരളത്തെ വിഭജിക്കുന്ന 'ചൈന മതിലാകും': ഇ. ശ്രീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd November 2021, 6:53 pm

കൊല്ലം: കെ-റെയിലിനെതിരെ ബി.ജെ.പി നേതാവ് ഇ. ശ്രീധരന്‍. പദ്ധതി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് കെ- റെയില്‍ നിര്‍മാണം നടന്നാല്‍ കേരളത്തെ വിഭജിക്കുന്ന ‘ചൈനാ മതില്‍’ രൂപപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘രാത്രിയില്‍ ചരക്കുഗതാഗതം നടത്തുമെന്ന കെ- റെയില്‍ പ്രഖ്യാപനം അപ്രായോഗികമാണ്. 2025 ല്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്ന കെ- റെയില്‍ വാദവും തെറ്റാണ്. കെ.ആര്‍.ഡി.സി.എല്ലിന് നിര്‍മാണ ചുമതല നല്‍കിയ 27 റെയില്‍വേ മേല്‍പാലങ്ങളില്‍ ഒന്നിന്റെ നിര്‍മാണം പോലും തുടങ്ങാനായിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ നിര്‍ത്താന്‍ കാരണം സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ- റെയില്‍ കേരളത്തിന് ആവശ്യമില്ലെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Rail will be China Bridge E Sreedharan