കൊച്ചി: ലോകത്ത് ഏറ്റവുമധികം ആള്‍ക്കൂട്ട വിചാരണകള്‍ നേരിടേണ്ടി വരുന്നത് സ്ത്രീകളാണെന്ന് പ്രശസ്ത എഴുത്തുകാരി കെ.ആര്‍ മീര. സ്ത്രീകള്‍ക്ക് പരമമായ സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ ആള്‍ക്കൂട്ട വിചാരണ തുടര്‍ന്നു കൊണ്ടിരിക്കുമെന്നും മീര പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.
“നാഗാലാന്‍ഡില്‍ വനിതാ സംവരണത്തോടുള്ള എതിര്‍പ്പു കാരണം വര്‍ഷങ്ങളോളം അവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. എന്നാല്‍ പിന്നീടാണ് തെരഞ്ഞെടുപ്പ് നീട്ടി വെക്കാന്‍ വേണ്ടി അവര്‍ കണ്ടു പിടിച്ച ഒരുപാധിയായിരുന്നു വനിതാ സംവരണത്തോടുള്ള എതിര്‍പ്പും തുടര്‍ന്നുള്ള സമരവും എന്ന സത്യം പുറത്തു വന്നത്. ഇന്ന് കേരളത്തിലെ രാഷ്ട്രീയ അവബോധമുള്ള സ്ത്രീകളുടെ അവസ്ഥ നാഗാ സ്ത്രീകളുടേതിന് തുല്യമാണ് കൃതി ഫെസ്റ്റിവലില്‍ സംസാരിക്കവെ മീര പറഞ്ഞു.
Also Read റേപില്‍ ലൈംഗികതയില്ല, ആണ്‍കോയ്മയുടെയും അധികാരത്തിന്റേയും ആകെത്തുകയാണത്; തസ്‌ലീമ നസ്‌റീന്‍
“കേരളത്തില്‍, കുട്ടിയായിരിക്കെ ശാസ്ത്രവും ഗണിതവും പഠിക്കുന്നതിന് പകരം ഞാന്‍ തന്ത്ര സമുച്ചയവും നൈഷ്ഠിക ബ്രഹ്മചര്യവുമായിരുന്നു പഠിക്കേണ്ടിയിരുന്നുത്”, പരിഹാസ്യരൂപേണ
മീര പറയുന്നു. ആര്‍ത്തവകാലത്ത് പാലിക്കേണ്ട ആചാരങ്ങളെക്കുറിച്ചുള്ള അറിവുകള്‍ക്ക് പ്രാധാന്യമുള്ള ഇക്കാലത്ത് നമ്മള്‍ കുട്ടികളായിരിക്കെ പഠിച്ച ചരിത്ര, സാമൂഹിക പാഠങ്ങള്‍ക്ക് ഇന്ന് യാതൊരു മൂല്യവുമില്ലെന്നും മീര പറഞ്ഞു.
നാഗാലാന്‍ഡിലെ 16 ഗോത്രവര്‍ഗങ്ങള്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ ആള്‍ക്കൂട്ട വിചാരണയ്ക്കും, സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ നടക്കുന്ന ആള്‍ക്കൂട്ട വിചാരണയും തമ്മില്‍ യാതൊരു അന്തരവുമില്ലെന്നും മീര ചൂണ്ടിക്കാട്ടുന്നു.