| Monday, 15th July 2024, 9:33 am

പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തത് ഭയപ്പെടുത്തുന്നതും വേദനാജനകവും: കെ.ആർ.എൽ.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്ത ഭയപ്പെടുത്തുന്നുവെന്ന് കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ. പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകാത്തത് വേദനാജനകമാണെന്നും കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാദർ തോമസ് തറയിൽ പറഞ്ഞു.

Also Read: 27 വയസുള്ള സംവിധായകന്റെ മുന്നില്‍ ഒരു കൊച്ചു കുട്ടി നിന്ന് അനുസരിക്കുന്നതുപോലെ മമ്മൂക്ക നില്‍ക്കുന്നത് കണ്ട് ഞെട്ടിപ്പോയി: ഷൈന്‍ ടോം ചാക്കോ

കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ജനറൽ അസംബ്ലിയുടെ സമാപന ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചില പ്രത്യേക വിഭാഗങ്ങൾക്ക് നേരെയാണ് മണിപ്പൂരിലെ ആക്രമണം. ആദ്യം ആക്രമണം ഉണ്ടായപ്പോൾ തന്നെ പ്രധാനമന്ത്രി അവിടെ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ലത്തീൻ സമൂഹം നിവേദനം നൽകിയിരുന്നു.

എന്നാൽ ഒരു വർഷത്തിലധികമായിട്ടും പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ തയ്യാറായിട്ടില്ല.

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായിട്ടും അരികുവത്കരിക്കപ്പെട്ട ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായിട്ടില്ലെന്നും അസംബ്ലി രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞു.

ജസ്റ്റിസ് ജെ.ബി. കമ്മീഷൻ റിപ്പോർട്ടിൽ തുടർ നടപടികളില്ലാത്തതിലും സമ്മേളനം പ്രതിഷേധം അറിയിച്ചു. മുതലപൊഴിയിലെ പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാകാത്തതും സമ്മേളനത്തിൽ ചർച്ച ചെയ്തു.

Content Highlight: k.r.l.c.c talk about the manippor issue

We use cookies to give you the best possible experience. Learn more