സ്വകാര്യ ഇടങ്ങളില്‍ തന്നെ കാണാന്‍ വരരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് കെ പോപ്പ് താരം ജങ്കൂക്ക്. ജിമ്മില്‍ വെച്ച് ലൈവ് വന്നതിനെ തുടര്‍ന്നാണ് ജങ്കൂക്കിനെ അന്വേഷിച്ച് ആരാധകര്‍ തടിച്ചുകൂടിയത്. തന്നാേട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ടെന്നും എന്നാല്‍ പരസ്പരം പുലര്‍ത്തേണ്ട മര്യാദകള്‍ പാലിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ബി.ടി.എസ് താരം പറഞ്ഞു.
‘എനിക്ക് വേണ്ടി ആര്‍പ്പ് വിളിക്കുന്നതിന് എല്ലാവരോടും നന്ദിയുണ്ട്. എന്റെ കാര്യത്തില്‍ നിങ്ങളെല്ലാവരും വളരെയധികം താല്‍പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ വര്‍ക്ക് ഔട്ടിന് പോകുമ്പോള്‍ കാണാന്‍ വരരുത്. എനിക്ക് അതൊരു സര്‍പ്രൈസായിരുന്നു.
വര്‍ക്ക് ഔട്ട് കഴിഞ്ഞ് വീട്ടിലേക്ക് പോകാമെന്ന് വിചാരിച്ച് വന്നപ്പോഴാണ് ബില്‍ഡിങ്ങിന്റെ മുന്നില്‍ ആളുകളെ കണ്ടത്. നിങ്ങള്‍ കാണിക്കുന്ന താല്‍പര്യത്തിന് നന്ദിയുണ്ട്. എന്തായാലും അത് ഒഫീഷ്യല്‍ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. ശരിയാണ് ഞാന്‍ മദ്യപിച്ചിട്ടുണ്ട്. മദ്യപിക്കുമ്പോള്‍ ഞാന്‍ ഇത്തരം കാര്യങ്ങള്‍ പറയാറുണ്ട്. കാണണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വരാം. എന്നാല്‍ നമ്മള്‍ പരസ്പരം പുലര്‍ത്തേണ്ട ചില കാര്യങ്ങളുണ്ടല്ലോ.
നിങ്ങള്‍ വന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ പൊതുവേ നോക്കുമ്പോള്‍ ഇങ്ങനെ വരുന്നത് ഒരു നല്ല കാര്യമല്ല. നിങ്ങളുടെ നല്ല മനസിനെ ഓര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.
ആര്‍മിയെ പറ്റി ചിന്തിക്കുമ്പോള്‍ വീട്ടിലാണെങ്കിലും വര്‍ക്ക് ഔട്ടിലാണെങ്കിലും ഞാന്‍ ലൈവ് വരാറുണ്ട്. എന്നാല്‍ ആ സമയം എന്നെ തേടി കണ്ട് പിടിച്ച് വരുന്നത് ശരിയല്ല. നമുക്ക് പരസ്പരം അറിയാമല്ലോ. ഞാനും മനുഷ്യനാണ്,’ ജങ്കൂക്ക് പറഞ്ഞു.
jungkook is talks about the fans that went to his gym place when he went live and asks to not do :( he’s so pic.twitter.com/BSDP6fVhEf
— Samira ♡s jungkook ⁷ (FAN) (SLOW) (@kookiesmiling97) March 4, 2023
ഇതേ വീഡിയോയില്‍ തന്നെ ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന പാട്ട് പാടി നൃത്തം ചെയ്യുന്ന ജങ്കൂക്കിന്റെ വീഡിയോ വൈറലായിരുന്നു.
Content Highlight: K-pop star Jungkook requested fans not to come see him in private places