Kerala
മാഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേ മന്ത്രിയുടെ ബാഗ് നഷ്ടപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Apr 09, 10:45 am
Tuesday, 9th April 2013, 4:15 pm

തിരുവനന്തപുരം: മാഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേ സംസ്ഥാന കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി മോഹനന്റെ ബാഗ് നഷ്ടപ്പെട്ടു.

കഴിഞ്ഞ മാര്‍ച്ച് 31 ന് വൈകുന്നേരം മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള തിരുവനന്തപുരം എക്‌സപ്രസില്‍ വെച്ചാണ് ബാഗ് നഷ്ടമായത്. സ്വദേശമായ മാഹിയില്‍ നിന്നും തിരുവന്തപുരത്തേക്ക് സെക്കന്റ് എ.സിയില്‍ സഞ്ചരിക്കവേയാണ് ബാഗ് നഷ്ടപ്പെട്ടത്.[]

മന്ത്രിയുടെ കൈവശമുണ്ടായിരുന്ന നിവേദനങ്ങളും ചില സുപ്രധാന രേഖകളുമാണ് ബാഗില്‍ ഉണ്ടായിരുന്നത്. ബാഗിന്റെ പുറത്ത് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സെന്റര്‍ എന്നെഴുതിയിട്ടുണ്ട്.

ഏപ്രില്‍ ഒന്നിന് തന്നെ ബാഗ് നഷ്ടപ്പെട്ട കാര്യം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബാഗ് ലഭിക്കുന്നവര്‍ മന്ത്രിയുടെ സെക്രട്ടറിയേറ്റ് ഓഫീസിലോ മന്ത്രിയുടെ ഔദ്യോഗിക വസതിയിലോ ബന്ധപ്പെടാവുന്നതാണ്.

നമ്പര്‍: 0471 2333849, 2333772
0490 2316545 (ക്യാമ്പ് ഓഫീസ്)
9446554987 (മൊബൈല്‍)