| Saturday, 17th January 2015, 1:49 pm

തൊഴിലവകാശങ്ങളെ പറ്റി മിണ്ടരുത്... മിണ്ടിയാല്‍...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇരിക്കല്‍ സമരം തന്നെ എടുക്കൂ. അത് ഒരു തരത്തില്‍ സ്ത്രീയുടെ അവകാശപ്രഖ്യാപനമാണ്. മനുഷ്യാവകാശധ്വംസനങ്ങള്‍ക്ക് എതിരായ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. തൊഴില്‍ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരവുമാണ്. ഇരിക്കല്‍ സമരത്തിന്റെ തുടക്കത്തില്‍ തന്നെ അതിനു വലിയ സാമൂഹ്യപിന്തുണ ലഭിച്ചത് സമരത്തെ തൊഴില്‍ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം മാത്രമാക്കാതെ അതിന്‍മേല്‍ സൂചിപ്പിച്ച തരത്തില്‍ വ്യാപരിച്ചത് കൊണ്ടുകൂടിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. രണ്ടാംഘട്ടത്തില്‍ എത്തിയിരിക്കുന്ന ഇരിക്കല്‍ സമരം അതിന്റെ ഉയര്‍ന്ന തലത്തെ പ്രതിഫലിപ്പിക്കുന്നതരത്തിലായിരിക്കും വികസിക്കുക എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.



ഫേസ് ടു ഫേസ് : കെ.പി. ലിജുകുമാര്‍ | ഷഫീക്ക് എച്ച്


ഇരിക്കല്‍ സമരം കേരളത്തില്‍ തൊഴില്‍ ചരിത്രത്തില്‍ ഒരു വാട്ടര്‍മാര്‍ക്കാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശപ്രഖ്യാപനം നടന്ന ദിവസം. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ, കോഴിക്കോട് മൂത്രപ്പുര സമരമെന്ന് മനുഷ്യാവകാശ സമരത്തോടുകൂടി രംഗത്തുവന്ന, സ്ത്രീകള്‍ ഭൂരിപക്ഷം നേതൃത്വം നല്‍കുന്ന എ.എം.ടി.യു (അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍) എന്ന സംഘടനയും. പി.വിജിയാണ് അതിന്റെ സംസ്ഥാന സെക്രട്ടറി. ഇപ്പോള്‍ കല്യാണില്‍ നടക്കുന്ന സമരത്തിന് നേതൃത്വം നല്‍കുന്നതും എ.എം.ടി.യു ആണ്. സംസ്ഥാന പ്രസിഡന്റ് കെ.പി. ലിജുകുമാറിന്റെ നേതൃത്വത്തില്‍. സമരത്തെ കുറിച്ച് കെ.പി.ലിജുകുമാര്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു…

കഴിഞ്ഞ 18 ദിവസങ്ങളായിതൃശൂര്‍ കല്യാണ്‍ സാരീസിലെ വനിതാ തൊഴിലാളികള്‍ അവകാശ സമരത്തിലാണ്. ഇരിക്കല്‍ സമരം രണ്ടാം ഘട്ടം എന്നാണ് അത് അറിയപ്പെടുന്നത്. ഇന്ന് കേരളത്തിലെ തൊഴില്‍ മേഖലകളില്‍ യാതൊരുവിധ അവകാശങ്ങളും ലഭിക്കാതിരിക്കുന്ന തൊഴിലാളികളില്‍പ്പെടുന്നവരാണ് ഇവര്‍; അസംഘടിത തൊഴിലാളികളാണിവര്‍.

ഇന്ന് ഈ മേഖല സംഘടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവകാശ ബോധമുള്ളവരായി രംഗത്തുവന്നുതുടങ്ങിയിരിക്കുന്നു. ഇന്നലെവരെ സമര ചരിത്രം ഇല്ലാതിരുന്ന ഈ മേഖലയില്‍ തങ്ങളനുഭവിക്കുന്ന തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ സമരരംഗത്തെത്തുന്നതിന്റെ പേറ്റുനോവുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

മുഖ്യധാര തൊഴില്‍ സംഘടനകള്‍ തിരിഞ്ഞുനോക്കാത്ത ഒരു മേഖലയാണ് ടെക്‌സ്‌റ്റൈല്‍സ് മേഖല. കാരണം വിചിത്രമാണ്, ഭൂരിപക്ഷവും സ്ത്രീകള്‍. സ്ത്രീകള്‍ ഭൂരിപക്ഷമുള്ള ഒരു തൊഴില്‍ മേഖലയെ എന്തുകൊണ്ടാണ് മുഖ്യധാര ശ്രദ്ധിക്കാതിരുന്നത്. കാരണം ഈ സ്ത്രീകളത്രയും കുടുംബത്തിലെ പുരുഷമേധാവിയുടെ അഭിപ്രായത്തിനനുസരിച്ച് വോട്ടുകള്‍ രേഖപ്പെടുത്തിക്കൊള്ളും എന്ന സ്ത്രീ വിരുദ്ധ മനോഭാവമല്ലാതെ മറ്റെന്താണ്?


24 മണിക്കൂറുകളില്‍ 12-13 മണിക്കൂര്‍ തൊഴിലെടുക്കേണ്ടിവരുന്ന സ്ത്രീജീവിതങ്ങള്‍. ഇരിക്കാന്‍ അവരകാശമില്ലാതെ നിന്നുനിന്ന് കാലുകഴച്ചൊടിയുമ്പോള്‍ കര്‍ച്ചീഫ് തറയിലിട്ട് ഒന്ന് കുനിഞ്ഞ് നിവരാന്‍ ശ്രമിക്കുന്നവര്‍.. മൂത്രമൊഴിക്കാന്‍ ഒന്നില്‍ കൂടുതല്‍ തവണ ചോദിച്ചാല്‍ “ഓസിട്ട് വന്നുകൂടേ” എന്ന് മുതലാളിമാരുടെയും അവരുടെ ശിങ്കിടികളുടെയും അസഭ്യം കേള്‍ക്കുന്നവര്‍. ഇത് കേള്‍ക്കാതിരിക്കാന്‍ വൃക്കകളില്‍ കല്ല് നിറഞ്ഞാലും മൂത്രമൊഴിക്കാതിരുന്നവര്‍. രോഗത്തെക്കാളും വലുതാണ് മനുഷ്യന് ആത്മാഭിമാനം എന്ന് എന്നയാഥാര്‍ത്ഥ്യത്തില്‍ പതറി നിന്നവര്‍.


ഐക്യാദാര്‍ഢ്യ പരിപാടിയില്‍ ട്രേഡുയൂണിയന്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ബോബി തോമസ് സംസാരിക്കുന്നു.


“സെയില്‍സ് ഗേളുകള്‍” എന്ന ഓമന പേരുകളില്‍ നമുക്ക് മുമ്പില്‍ ടെക്‌സ്റ്റൈല്‍സ് ഷോപ്പുകതളിലെ വര്‍ണാഭബാഹ്യപ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ മനുഷ്യ ജീവികളുടെ, ജീവിതങ്ങളുടെ വേദനയാര്‍ന്ന അകംജീവിതത്തിന്റെ പൊരുളുകള്‍ അനാവരണം ചെയ്ത സമരമായിരുന്നു 2014 മെയ് 1ന് നടന്ന “ഇരിക്കല്‍ സമരം”.

24 മണിക്കൂറുകളില്‍ 12-13 മണിക്കൂര്‍ തൊഴിലെടുക്കേണ്ടിവരുന്ന സ്ത്രീജീവിതങ്ങള്‍. ഇരിക്കാന്‍ അവരകാശമില്ലാതെ നിന്നുനിന്ന് കാലുകഴച്ചൊടിയുമ്പോള്‍ കര്‍ച്ചീഫ് തറയിലിട്ട് ഒന്ന് കുനിഞ്ഞ് നിവരാന്‍ ശ്രമിക്കുന്നവര്‍.. മൂത്രമൊഴിക്കാന്‍ ഒന്നില്‍ കൂടുതല്‍ തവണ ചോദിച്ചാല്‍ “ഓസിട്ട് വന്നുകൂടേ” എന്ന് മുതലാളിമാരുടെയും അവരുടെ ശിങ്കിടികളുടെയും അസഭ്യം കേള്‍ക്കുന്നവര്‍. ഇത് കേള്‍ക്കാതിരിക്കാന്‍ വൃക്കകളില്‍ കല്ല് നിറഞ്ഞാലും മൂത്രമൊഴിക്കാതിരുന്നവര്‍. രോഗത്തെക്കാളും വലുതാണ് മനുഷ്യന് ആത്മാഭിമാനം എന്ന് എന്നയാഥാര്‍ത്ഥ്യത്തില്‍ പതറി നിന്നവര്‍.

ഇപ്പോള്‍ ഒണ്‍ലൈന്‍ മീഡിയകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും സമരത്തെ ശക്തമായി പിന്തുണക്കുന്നുണ്ട്. കല്യാണ്‍ സ്ഥാപനങ്ങളുടെ പ്രോഡക്ടുകള്‍ ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ സജീവവുമാണ്.

ഇരിക്കല്‍ സമരം കേരളത്തില്‍ തൊഴില്‍ ചരിത്രത്തില്‍ ഒരു വാട്ടര്‍മാര്‍ക്കാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശപ്രഖ്യാപനം നടന്ന ദിവസം. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ, കോഴിക്കോട് മൂത്രപ്പുര സമരമെന്ന് മനുഷ്യാവകാശ സമരത്തോടുകൂടി രംഗത്തുവന്ന, സ്ത്രീകള്‍ ഭൂരിപക്ഷം നേതൃത്വം നല്‍കുന്ന എ.എം.ടി.യു (അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍) എന്ന സംഘടനയും. പി.വിജിയാണ് അതിന്റെ സംസ്ഥാന സെക്രട്ടറി.

ഇപ്പോള്‍ കല്യാണില്‍ നടക്കുന്ന സമരത്തിന് നേതൃത്വം നല്‍കുന്നതും എ.എം.ടി.യു ആണ്. സംസ്ഥാന പ്രസിഡന്റ് കെ.പി. ലിജുകുമാറിന്റെ നേതൃത്വത്തില്‍. സമരത്തെ കുറിച്ച് കെ.പി.ലിജുകുമാര്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു…

കല്യാണ്‍ സാരീസിലെ തൊഴില്‍ പ്രശ്‌നങ്ങളുടെ തുടക്കം ഒന്ന് ചുരുക്കി വിവരിക്കാമോ?

ഡിസംബര്‍ 30 മുതല്‍ കല്ല്യാണ്‍ സാരീസിലെ 6 സ്ത്രീ തൊഴിലാളികള്‍ അനശ്ചിതകാല സമരത്തിലാണ്. തൃശൂര്‍ കോവിലത്തും പാടത്തുള്ള കല്ല്യാണ്‍ സാരീസിന്റെ എതിര്‍വശത്ത് പന്തല്‍ കെട്ടിയാണ് സ്ത്രീ തൊഴിലാളികല്‍ ഇരിക്കല്‍ സമരം ആരംഭിച്ചിരിക്കുന്നത്. ഇരിക്കല്‍ സമരത്തിന്റെ രണ്ടാംഘട്ടം എന്ന് ഈ സമരത്തെ വിളിക്കാം. ആദ്യഘട്ടം 2014 മെയ് 1 ന് കോഴിക്കോട് നിന്നാണ് ആരംഭിച്ചത്.

AMTU വിന്റെ നേതൃത്വത്തില്‍ നടന്ന അന്നത്തെ സമരത്തോടയാണ് ടെക്‌സ്റ്റൈല്‍ മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പുറം ലോകം അറിഞ്ഞു തുടങ്ങിയത്. ജീവിതത്തിന്റെ പ്രാരാബ്ദ്ധങ്ങളാല്‍ നിസ്സഹായരായിത്തീര്‍ന്ന സ്ത്രീകളെയാണ് ഇങ്ങനെ അടിമപ്പണി ചെയ്യിക്കുന്നത്. തങ്ങള്‍ക്കുവേണ്ടി കൂടെ നില്‍ക്കാന്‍ ആരുമില്ലെന്നാണ് അവര്‍ കരുതിയിരുന്നത്. ഇരിക്കല്‍ സമരം ഈ സ്ത്രീ തൊഴിലാളികളെ അവകാശബോധമുള്ളവരാക്കി. കൂടെനില്‍ക്കാന്‍ ഒരു വലിയ സമൂഹമുണ്ടെന്ന് തിരിച്ചറിഞ്ഞു. തലകുനിച്ച്, കണ്ണുനിറച്ച് പോരുന്നവര്‍ നട്ടെല്ല് വീണ്ടെടുത്ത് സംഘടിച്ചു.

യൂത്ത് ഡയലോഗിന്റെ നേതൃത്വത്തില്‍ നടന്ന ഐക്യദാര്‍ഢ്യ പ്രകടനം


അങ്ങനെ സംഘടിച്ചതാണോ ഈ തൊഴിലാളികളെ സ്ഥലം മാറ്റാന്‍ കാരണം?

തീര്‍ച്ചയായും. കല്ല്യാണിലെ മിക്ക ബ്രാഞ്ചുകളിലും തൊഴിലാളികള്‍ AMTUവില്‍ അംഗങ്ങളായി ചേര്‍ന്നുകഴിഞ്ഞു. കല്ല്യാണില്‍ മാത്രമല്ല, കേരളത്തിലെ പ്രമുഖ ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങളിലെല്ലാം ഇന്ന് AMTUവിന്റെ മെമ്പര്‍മാരുണ്ട്, സജീവ സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ ഈ സ്ഥാപനത്തില്‍ നടക്കുന്ന തൊഴില്‍ പീഡനങ്ങള്‍ എന്തൊക്കെയാണെന്ന് തൊഴിലാളികള്‍ക്ക് വ്യക്തമായി അറിയാം.

ഇപ്പോള്‍ സ്ഥലം മാറ്റിയ തൊഴിലാളികള്‍ കല്ല്യാണ്‍ സാരീസിലെ സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവരാണ്. സംഘടന ശക്തമായി വരുന്നു എന്നറിഞ്ഞതോടെയാണ് ഇവര്‍ക്കെതിരെ പ്രതികാര നടപടികള്‍ എടുത്തത്.

അടുത്തപേജില്‍ തുടരുന്നു


സ്ത്രീ തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി കയ്യേറ്റം ചെയ്യുകയും, അപമാനിക്കുകയും ചെയ്യുക എന്ന്ത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. തൊഴിലാളികള്‍ സ്ത്രീകളായതുകൊണ്ടും അവരോട് എന്തു തോന്ന്യാസവും കാണിക്കാമെന്ന പണക്കൊഴുപ്പിന്റെ ധാര്‍ഷ്ഠ്യമാണ് കല്ല്യാണിന്റേത്. സ്ത്രീകള്‍ പ്രതികരിക്കില്ലെന്നും ആരും ചോദ്യം ചെയ്യുകയില്ലെന്നുമുള്ള ധാര്‍ഷ്ഠ്യത്തിനേറ്റ പ്രഹരമാണ് 6 സ്ത്രീ തൊഴിലാളികളുടെ അനശ്ചിതകാലസമരം.



എന്തൊക്കെയാണ് ഇവിടത്തെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍?

PF ക്ഷേമനിധിയിലേക്ക് തുച്ഛമായ ശമ്പളത്തില്‍ നിന്ന് വിഹിതം പിടിക്കുന്നുണ്ടെങ്കിലും അതിന്റെ രേഖകളൊന്നും തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നില്ല. രാവില ഒന്നോ, രണ്ടോ മിനിട്ട് വൈകിയാല്‍ പണിഷ്‌മെന്റാണ്. ഒരു മാസത്തില്‍ രണ്ടുതവണ ലേറ്റായാല്‍ ഹാഫ്  ഡേ ലീവ്. ജോലി എടുക്കണം കൂലി ഇല്ലെന്നേയുള്ളൂ. പതിനൊന്നു മണിക്കൂറോളം ഒരേനില്‍പില്‍ ജോലി.

കാല്‍കുഴഞ്ഞാല്‍ ഒന്നിരിക്കാന്‍ പറ്റില്ല. മൂത്രമൊഴിക്കാന്‍പോലും സമയപരിധി. ഭക്ഷണം  കഴിക്കാന്‍ 20 മിനിട്ട്, സ്റ്റെപ്പ് കയറി അഞ്ചാം നിലയില്‍ എത്തി ഭക്ഷണം കഴിച്ച് ഫ്‌ളോറില്‍ തിരിച്ചെത്തുക എന്നത് അങ്ങേ അറ്റത്തെ ശ്രമകരമായ കാര്യം. എത്രകാലം ഇതൊക്കെ ഇങ്ങനെ സഹിക്കാന്‍ കഴിയും. സ്വാഭാവികമായും പ്രതികരിക്കും.

ഒറ്റയ്‌ക്കൊറ്റയ്ക്ക് പ്രതികരിച്ചാന്‍ പിറ്റേ ദിവസം മുതല്‍ പുറത്ത്. അങ്ങനെയാണവര്‍  സംഘടിക്കാന്‍ തീരുമാനിച്ചത്. AMTU വില്‍ ചേര്‍ന്നത്. ഇതിനെ തകര്‍ക്കാന്‍ വേണ്ടി നേതാക്കളെ സ്ഥലം മാറ്റുന്നു. ഇതനുവദിക്കാന്‍ പറ്റില്ല. തൊഴില്‍ നിയമങ്ങള്‍ പാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായേ പറ്റൂ.

സ്ഥലം മാറ്റ ഉത്തരവ് കൊടുത്തു എന്നു മാത്രമല്ല പ്രശ്‌നം. ഈ തൊഴിലാളികളോട് ഏറ്റവും മനുഷ്യത്വരഹിതമായിട്ടാണ് കല്ല്യാണ്‍ മാനേജ്‌മെന്റ് പെരുമാറിയത്. ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കൈപ്പറ്റുകയോ കൈപ്പറ്റാതിരിക്കുകയോ ചെയ്യട്ടെ. ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍ ഇനി മുതല്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് പറയുന്നതുതന്നെ ഇവരെ സ്ഥലം മാറ്റിയതല്ല; സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയതാണ് എന്ന് വ്യക്തം.

2014 ഡിസംബര്‍ 11ന് വൈകുന്നേരം 6 മണിക്ക് ട്രാന്‍സ്ഫര്‍ കാര്യം തൊഴിലാളികളെ അറിയിക്കുന്നത്. അന്ന് ആ സമയം മുതല്‍ ചെയ്തുകൊണ്ടിരുന്ന ജോലി നിര്‍ത്തിച്ച് നിര്‍ബന്ധപൂര്‍വ്വം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പിറ്റെ ദിവസം (12.12.14) രാവില ഈ തൊഴിലാളി സ്ത്രീകള്‍ ജോലിക്ക് വന്നപ്പോള്‍ ഗേറ്റില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞു.

സ്ത്രീ തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി കയ്യേറ്റം ചെയ്യുകയും, അപമാനിക്കുകയും ചെയ്യുക എന്ന്ത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. തൊഴിലാളികള്‍ സ്ത്രീകളായതുകൊണ്ടും അവരോട് എന്തു തോന്ന്യാസവും കാണിക്കാമെന്ന പണക്കൊഴുപ്പിന്റെ ധാര്‍ഷ്ഠ്യമാണ് കല്ല്യാണിന്റേത്. സ്ത്രീകള്‍ പ്രതികരിക്കില്ലെന്നും ആരും ചോദ്യം ചെയ്യുകയില്ലെന്നുമുള്ള ധാര്‍ഷ്ഠ്യത്തിനേറ്റ പ്രഹരമാണ് 6 സ്ത്രീ തൊഴിലാളികളുടെ അനശ്ചിതകാലസമരം.


നട്ടെല്ലു നിവര്‍ത്തി പ്രത്യക്ഷത്തില്‍തന്നെ പിന്തുണയ്ക്കുന്നവരും അവിടെയുണ്ട്. സമരത്തെ പിന്തുണയ്ക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്കെതിരെ മാനേജ്‌മെന്റ് പ്രതികാര നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇവരെ മാനസികവും, ശാരീരികവുമായി പീഡിപ്പിക്കുകാണ്. 100, 200 കിലോഗ്രാമുള്ള വലിയ ബണ്ടിലുകള്‍ കയറ്റിയിറക്കാനും അത് പൊട്ടിച്ച് തുണികള്‍ ക്രമപ്പെടുത്തുകയുമൊക്കെയാണ് ഇപ്പോഴത്തെ ഇവരുടെ ജോലി.


കെ. അജിത സംസാരിക്കുന്നു.


ഈ തൊഴിലാളികള്‍ മാത്രമാണോ സമരത്തിലുള്ളത്?

AMTU വിന് കല്ല്യാണ്‍ സാരീസ് കോവിലകം ബ്രാഞ്ചില്‍ 40 മെമ്പര്‍ഷിപ്പ് ഉണ്ട്. നേതൃത്വത്തിലുള്ളവരെയാണ് ഇപ്പോള്‍ സ്ഥലം മാറ്റി പുറത്താക്കിയത്. ബാക്കിയുള്ളവര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പക്ഷെ പലരും ഭയന്നിരിക്കുകയാണ്. ഇവിടത്ത ഭൂരിപക്ഷം തൊഴിലാളികളും സമരത്തെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ മാനേജ്‌മെന്റിന്റെ ഭീഷണിയും മറ്റും ഇവരെ പ്രത്യക്ഷസമരത്തിലേക്ക് വരുന്നതില്‍ നിന്ന് തടയുന്നുണ്ട്.

അതേസമയം നട്ടെല്ലു നിവര്‍ത്തി പ്രത്യക്ഷത്തില്‍തന്നെ പിന്തുണയ്ക്കുന്നവരും അവിടെയുണ്ട്. സമരത്തെ പിന്തുണയ്ക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്കെതിരെ മാനേജ്‌മെന്റ് പ്രതികാര നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇവരെ മാനസികവും, ശാരീരികവുമായി പീഡിപ്പിക്കുകാണ്. 100, 200 കിലോഗ്രാമുള്ള വലിയ ബണ്ടിലുകള്‍ കയറ്റിയിറക്കാനും അത് പൊട്ടിച്ച് തുണികള്‍ ക്രമപ്പെടുത്തുകയുമൊക്കെയാണ് ഇപ്പോഴത്തെ ഇവരുടെ ജോലി. സെയില്‍സ് ഗേള്‍സിനെക്കൊണ്ട് ചുമട്ടുതൊഴിലാളിയുടെ ജോലി ചെയ്യിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഈ സ്ത്രീ തൊഴിലാളികള്‍ മനുഷ്യാവകാശ കമ്മീഷന്‍, വനിതാകമ്മീഷന്‍, ലേബര്‍ ഓഫീസര്‍, തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലൊക്കെ പരാതി നല്‍കിയിട്ടുണ്ട്.

മാനേജ്‌മെന്റിന്റെ ഇത്തരം രീതികരളോട് സര്‍ക്കാര്‍ അധികാരികള്‍ എന്ത് സമീപനമാണ് സ്വീകരിക്കുന്നത് ? 

6 സ്ത്രീ തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി കയ്യേറ്റം ചെയ്ത പരാതിയിലോ ഇപ്പോള്‍ കല്ല്യാണിലെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീ തൊഴിലാളികള്‍ കൊടുത്ത മാനസികവും ശാരീരികവുമായ പീഡനത്തിനെതിരായ പരാതിയിന്‍മേലും പോലീസോ അധികാരികളോ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. തൊഴില്‍ തര്‍ക്കത്തില്‍ പോലീസ് ഇടപെടരുത് എന്നാണ് നമ്മുടെ നിയമം.

എന്നാല്‍ ഡിസംബര്‍ 12ന് ചാര്‍ജ്ജ് ഉണ്ടായിരുന്ന തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സി.ഐ.പ്രശ്‌നം അന്വേഷിക്കാന്‍ വന്ന യൂണിയന്‍ നേതാക്കളോടും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും ആക്ടിവിസ്റ്റുമായ സാറാജോസഫിനോടും അപമര്യാദയായി പെരുമാറി. 2015 ജനുവരി 10ന് ഇല്ലാത്ത ഇഞ്ചക്ഷന്‍ ഓഡറിന്റെ പേരില്‍ രണ്ട് തവണ സമരപന്തല്‍ പൊളിക്കാന്‍ പോലീസ് വന്നു. ഈ കാര്യങ്ങളൊക്കെ കൂട്ടി വായിക്കുമ്പോള്‍ കല്ല്യാണാണോ പോലീസിന് ശമ്പളം കൊടുക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

അടുത്തപേജില്‍ തുടരുന്നു


ജനുവരി 21ന് വൈകുന്നേരം 3 മണിക്ക് സാഹിത്യഅക്കാദമി ഹാളില്‍ ഐക്യദാര്‍ഡ്യകണ്‍വെന്‍ഷന്‍ തീരുമാനിച്ചിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ ഈ ഐക്യദാര്‍ഡ്യകണ്‍വെന്‍ഷനില്‍ എത്തിച്ചേരും. നില്‍പുസമരത്തിന്റെ നായിക സി.കെ.ജാനു ഐക്യദാര്‍ഢ്യകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ജനങ്ങളിലും ജനാധിപത്യസമരത്തിലും വിശ്വസിക്കുന്ന എല്ലാവരെയും ഇതില്‍ ഐക്യപ്പെടുത്തും.


തൊഴിലാളികളും സാറാജോസഫും


ലിജു സമരം “ഇരിക്കല്‍ സമരം രണ്ടാംഘട്ടം” എന്നാണല്ലോ അറിയപ്പെടുന്നത്. എന്തുകൊണ്ടാണത്?

അതെ. ഒന്നാം ഘട്ടത്തില്‍ ടെക്‌സ്റ്റൈല്‍ മേഖലയില്‍ സ്ത്രീ തൊഴിലാളികള്‍ നേരിട്ട ദുരിതാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞു. തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ AMTU വിന് നല്‍കിയ ഉറപ്പിനെത്തുടര്‍ന്ന് 1960 ലെ ഷോപ്പ് കോമേഴ്‌സല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ കഴിഞ്ഞ നിയമസഭയില്‍ ചില ഭേദഗതി വരുത്തി പാസാക്കി. എല്ലാ വലിയ ഷോപ്പുകളിലും മിനിമം വേതനം നടപ്പിലാക്കേണ്ടിവന്നു.

പക്ഷേ ഇപ്പോഴും ഈ മേഖലയില്‍ തൊഴിലാളികളെക്കൊണ്ട് അടിമകളെപോലെയാണ് ജോലിചെയ്യിക്കുന്നത്. ഇപ്പോള്‍ ഇവര്‍ സംഘടിക്കാന്‍  തുടങ്ങിയിരിക്കുന്നു. അതിനെ തകര്‍ക്കാന്‍ മാനേജ്‌മെന്റ് എല്ലാ കുതന്ത്രങ്ങളും പയറ്റുകയാണ്. ഇപ്പോഴത്തെ സമരം ഉള്‍പ്പെടെ ഇതിനെയൊക്കെ അതിജീവിച്ച് സ്ത്രീകള്‍ക്കും സംഘടിക്കാനും, വിലപേശാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന പ്രഖ്യാപനമാണ്. അതായത് ഈ സ്ത്രീകള്‍ തങ്ങളുടെ ഐഡന്റിറ്റി സ്ഥാപിച്ച് ജനാധിപത്യപരവും, തൊഴിലാളി സൗഹാര്‍ദ്ദപരവുമായ ഒരു തൊഴിലിടത്തിനുവേണ്ടിയുള്ള സമരത്തിലേക്ക് എത്തിയിരിക്കുന്നു. ആ അര്‍ത്ഥത്തില്‍ ഇരിക്കല്‍ സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നു എന്നു പറയാം.

18 ദിവസം പിന്നിട്ടപ്പോള്‍ സമരത്തിന്റെ അവസ്ഥ.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ ദിവസവും വളരെ ആവേശകരമായിരുന്നു. കെ.വേണുവാണ് സമരം ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ AAP സംസ്ഥാനകണ്‍വീനര്‍ കൂടിയായ സാറാജോസഫ് മുഴുവന്‍ സമയവും സമരപന്തലില്‍ ചെലവഴിക്കുന്നു. AAP, AITUC, RMP, NTUI, FITU, TUCI, SDTU, SEYA യൂണിയന്‍, വനിതാ കലാസാഹിതി ശാസ്ത്രസാഹിത്യപരിഷത്ത്, ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, തൃണമൂല്‍ കോണ്‍ഗ്രസ്  സി.പി.ഐ (എം.എല്‍) യൂത്ത് ഡയലഗ്, ലാലൂര്‍ സമരസമിതി നേതാവ് പി.കെ.വാസു, തുടങ്ങി ചെറുതും വലുതുമായ സംഘടനകള്‍, പ്രിയാനന്ദന്‍, ഏങ്ങങ്ങൂര്‍ ചന്ദ്രശേഖരന്‍, ഐ.ഷണ്‍മുഖദാസ്, കെ.അജിത തുടങ്ങി രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ എല്ലാവരും സമരപന്തലില്‍ എത്തിക്കഴിഞ്ഞു. സമരം പൊതുസമൂഹം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്.

ജനുവരി 21ന് വൈകുന്നേരം 3 മണിക്ക് സാഹിത്യഅക്കാദമി ഹാളില്‍ ഐക്യദാര്‍ഡ്യകണ്‍വെന്‍ഷന്‍ തീരുമാനിച്ചിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ ഈ ഐക്യദാര്‍ഡ്യകണ്‍വെന്‍ഷനില്‍ എത്തിച്ചേരും. നില്‍പുസമരത്തിന്റെ നായിക സി.കെ.ജാനു ഐക്യദാര്‍ഢ്യകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ജനങ്ങളിലും ജനാധിപത്യസമരത്തിലും വിശ്വസിക്കുന്ന എല്ലാവരെയും ഇതില്‍ ഐക്യപ്പെടുത്തും.


AMTU വിന്റെ പ്രധാനഭാരവാഹികളെല്ലാം സ്ത്രീകളാണ്. അതായത് വളരെ ബോധപൂര്‍വ്വം സാമൂഹ്യപദവികളിലേക്ക് ഇവരെ കൊണ്ടുവരുന്ന സമീപനം AMTU വെച്ചുപുലര്‍ത്തുന്നു. മുഖ്യധാരായൂണിയനുകളുടെ പുരുഷകേന്ദ്രീകൃതമനോഭാവമാണ് അവരെ സ്ത്രീ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് പിറകോട്ടടുപ്പിക്കുന്നത്. ട്രേഡ് യൂണിയന്‍ സമരം എന്ന തരത്തില്‍ മാത്രം ഇത്തരം സമരങ്ങളേയും മുന്നേറ്റങ്ങളേയും കാണാന്‍ കഴിയില്ല. സമൂഹവികാസത്തിന് തടസ്സം നില്‍ക്കുന്ന എല്ലാ ഘടകങ്ങളോടും ബന്ധപ്പെടുത്തി മാത്രമെ ഇത്തരം സമരങ്ങളെ കാണാന്‍ കഴിയൂ. സമരങ്ങളെ വികസിപ്പിക്കാനും വിജയിപ്പിക്കാനും അതിലൂടെ മാത്രമെ സാധിക്കുകയുള്ളൂ.


വലിയ ട്രേഡ് യൂണിയനുകളൊന്നും ഈ സമരം ഏറ്റെടുക്കുന്നതായി കണ്ടിട്ടില്ല. അസംഘടിതമേഖലയില്‍ ഈ യൂണിയനുകളുടെ സാന്നിധ്യം ?

താങ്കള്‍ സൂചിപ്പിച്ച മുഖ്യധാരായൂണിയനുകള്‍ ചില പ്രത്യേക മേഖലകളില്‍ ഒതുങ്ങിയിരിക്കുകയാണ്. അവരുടെ ഇടപെടലുകള്‍ മുഴുവന്‍ ആ മേഖലയില്‍ മാത്രമായി ചുരുങ്ങി. എന്നാല്‍ പുതുതായി വികസിച്ചുവന്ന ഈ മേഖലയിലെ തൊഴിലാളികളെ അറിയാനോ അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനോ ഇത്തരം യൂണിയനുകള്‍ വിസമ്മതിച്ചിരിക്കുകയായിരുന്നു.

ഇരിക്കല്‍ സമരത്തിന്റെ തുടക്കത്തില്‍ നടന്ന ചില ചാനല്‍ ചര്‍ച്ചകളില്‍ പ്രമുഖ യൂണിയനുകളുടെ പ്രധാനനേതാക്കള്‍ പറഞ്ഞത് ഇവരെ സംഘടിപ്പിക്കാന്‍ ചെന്നപ്പോള്‍ ഈ സ്ത്രീകളാരും അതിന് തയ്യാറായില്ല എന്നാണ്. ഈ സ്ത്രീ തൊഴിലാളികളെ ഒന്നിനും കൊള്ളാത്തവരായാണ് ഇത്തരം യൂണിയനുകള്‍ കണ്ടത്. AMTU തൊഴിലാളി സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിലേക്ക് കൊണ്ടുവന്നു. സ്വാഭാവികമായും അവര്‍ AMTU വിലേക്ക് വന്നു. വന്നുകൊണ്ടിരിക്കുന്നു.

സ്ത്രീ സമൂഹം പ്രത്യേകിച്ചൊരു വോട്ടുബാങ്ക് അല്ലെന്നതാണ് മുഖ്യധാരാ യൂണിയനുകള്‍ ഇവരെ പരിഗണിക്കാതെ പോയതിലെ പ്രധാനകാരണം. കാരണം ഇവരൊക്കെ ഭര്‍ത്താക്കന്മാരും അച്ഛന്മാരും പറയുന്നവര്‍ക്ക് വോട്ടു ചെയ്യുന്നു എന്ന ധാരണയാണ് ഇത്തരം യൂണിയനുകള്‍ക്ക്. സ്ത്രീകളെ രണ്ടാം പൗരന്മാരായി കാണുന്ന ഈ സമീപനമാണ് അടിസ്ഥാനപ്രശ്‌നം.  AMTU ഈ തൊഴിലാളികളെ സ്ത്രീ എന്ന രീതിയിലും തൊഴിലാളി എന്ന തരത്തിലും മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയാണ്.

AMTU വിന്റെ പ്രധാനഭാരവാഹികളെല്ലാം സ്ത്രീകളാണ്. അതായത് വളരെ ബോധപൂര്‍വ്വം സാമൂഹ്യപദവികളിലേക്ക് ഇവരെ കൊണ്ടുവരുന്ന സമീപനം AMTU വെച്ചുപുലര്‍ത്തുന്നു. മുഖ്യധാരായൂണിയനുകളുടെ പുരുഷകേന്ദ്രീകൃതമനോഭാവമാണ് അവരെ സ്ത്രീ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് പിറകോട്ടടുപ്പിക്കുന്നത്. ട്രേഡ് യൂണിയന്‍ സമരം എന്ന തരത്തില്‍ മാത്രം ഇത്തരം സമരങ്ങളേയും മുന്നേറ്റങ്ങളേയും കാണാന്‍ കഴിയില്ല. സമൂഹവികാസത്തിന് തടസ്സം നില്‍ക്കുന്ന എല്ലാ ഘടകങ്ങളോടും ബന്ധപ്പെടുത്തി മാത്രമെ ഇത്തരം സമരങ്ങളെ കാണാന്‍ കഴിയൂ. സമരങ്ങളെ വികസിപ്പിക്കാനും വിജയിപ്പിക്കാനും അതിലൂടെ മാത്രമെ സാധിക്കുകയുള്ളൂ.

ഇരിക്കല്‍ സമരം തന്നെ എടുക്കൂ. അത് ഒരു തരത്തില്‍ സ്ത്രീയുടെ അവകാശപ്രഖ്യാപനമാണ്. മനുഷ്യാവകാശധ്വംസനങ്ങള്‍ക്ക് എതിരായ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. തൊഴില്‍ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരവുമാണ്. ഇരിക്കല്‍ സമരത്തിന്റെ തുടക്കത്തില്‍ തന്നെ അതിനു വലിയ സാമൂഹ്യപിന്തുണ ലഭിച്ചത് സമരത്തെ തൊഴില്‍ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം മാത്രമാക്കാതെ അതിന്‍മേല്‍ സൂചിപ്പിച്ച തരത്തില്‍ വ്യാപരിച്ചത് കൊണ്ടുകൂടിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. രണ്ടാംഘട്ടത്തില്‍ എത്തിയിരിക്കുന്ന ഇരിക്കല്‍ സമരം അതിന്റെ ഉയര്‍ന്ന തലത്തെ പ്രതിഫലിപ്പിക്കുന്നതരത്തിലായിരിക്കും വികസിക്കുക എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

അടുത്തപേജില്‍ തുടരുന്നു


ഒന്നാലോചിച്ചു നോക്കൂ. ദിവസേന ലക്ഷങ്ങള്‍ പരസ്യത്തിനു വിനിയോഗിക്കുന്ന വലിയ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ ലഭിക്കുന്ന പരമാവധി പിഴയാണ് 15000 രൂപ. അതിനാല്‍ ഈ ഭേദഗതി ഇത്തരം സ്ഥാപനങ്ങളെ ബാധിക്കാതെ പോകുന്നില്ല. അഴിമതിക്കാരായ ലേബര്‍ ഓഫീസര്‍മാരുടെ മാസപ്പടികൂടും എന്നതുമാത്രമാണ് ഇതുകൊണ്ടുള്ള നേട്ടം. യൂത്ത് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത, തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍, പങ്കെടുത്ത ചര്‍ച്ചകളില്‍ അങഠഡ 1960ലെ നിയമത്തില്‍ സമഗ്രമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.


 ഇരിക്കല്‍ സമരത്തെ തുടര്‍ന്നുവന്ന നിയമനിര്‍മ്മാണം എങ്ങിനെയാണ് തൊഴിലാളികള്‍ക്ക് ഗുണകരമായിത്തീര്‍ന്നിരിക്കുന്നത്.

1960 ലെ ഷോപ്പ്‌സ് & കോമേഴ്‌സല്‍ എക്സ്റ്റാബിഷ്‌മെന്റ് ആക്ടാണ് ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുന്നത്. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് മൂന്നുതട്ടുകളാക്കി ഈ നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളെ തരം തിരിച്ചു. 1 – 20, 1 മുതല്‍ 50 വരെ, 50 നു മുകളില്‍.

20 തൊഴിലാളികള്‍ക്കു മുകളിലുള്ള സ്ഥാപനങ്ങളില്‍ ജോയനിങ്ങ് ലെറ്റര്‍ നല്‍കി മാത്രമെ തൊഴിലാളിയെ നിയമിക്കാവൂ. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ നേരത്തെ ഉണ്ടായിരുന്ന പിഴ (500 രൂപ വരെയായിരുന്നു) ഇപ്പോള്‍ 15000 രൂപ വരെയാക്കി ഉയര്‍ത്തി. ഷോപ്പുകളില്‍ സാനിറ്റേഷന്‍ സൗകര്യം പുതിയ നിയമത്തോടെ നിര്‍ബന്ധിതമാക്കി.

ഒന്നാലോചിച്ചു നോക്കൂ. ദിവസേന ലക്ഷങ്ങള്‍ പരസ്യത്തിനു വിനിയോഗിക്കുന്ന വലിയ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ ലഭിക്കുന്ന പരമാവധി പിഴയാണ് 15000 രൂപ. അതിനാല്‍ ഈ ഭേദഗതി ഇത്തരം സ്ഥാപനങ്ങളെ ബാധിക്കാതെ പോകുന്നില്ല. അഴിമതിക്കാരായ ലേബര്‍ ഓഫീസര്‍മാരുടെ മാസപ്പടികൂടും എന്നതുമാത്രമാണ് ഇതുകൊണ്ടുള്ള നേട്ടം. യൂത്ത് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത, തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍, പങ്കെടുത്ത ചര്‍ച്ചകളില്‍ AMTU 1960ലെ നിയമത്തില്‍ സമഗ്രമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.


അധികാരമുള്ള പുതിയ ഒരു സംവിധാനം നിലവില്‍ വരണം. ഷോപ്പിലെ പഞ്ചിങ്ങ് മെഷീനുകളും, ക്യാമറകളും മറ്റും ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ  നിയന്ത്രണത്തിലല്ല ഇപ്പോള്‍ ഉള്ളത്. അതിനാല്‍ ഇത്തരം സംവിധാനങ്ങളൊക്കെ തൊഴിലാളികളെ കൂടുതല്‍ ചൂഷണം ചെയ്യുന്നതിനായി മേനേജ്‌മെന്റ് ഉപയോഗിക്കുകയാണ്. അതുകൊണ്ട് ഇത്തരം സംവിധാനങ്ങളെ പരിശോധിക്കാനും, സീല്‍ ചെയ്യാനും ലേബര്‍ ഓഫീസര്‍ക്ക് അധികാരവും അതിനുള്ള ടെക്‌നിക്കല്‍ സംവിധാനവും ഉണ്ടാകണം.


നിലവില്‍ തൊഴില്‍ വകുപ്പും, ലേബര്‍ ഓഫീസുകളും തൊഴിലാളി സൗഹൃദപരമല്ല. ആവശ്യത്തിന് ജീവനക്കാരില്ല. ഓഫീസുകള്‍ അഴിമതിയുടെ കേന്ദ്രങ്ങളാണ്.
ഒരു ഷോപ്പ് വിവിധസര്‍ക്കാര്‍ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ്. ഇതിനെ ഏകോപിപ്പിക്കുന്ന സംവിധാനം നിലവിലില്ലാത്തതിനാല്‍ തൊഴില്‍ നിയമലംഘനങ്ങളും മറ്റും നടന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പരസ്പരം കൈയ്യൊഴിയുകയാണ് ചെയ്യുക. അതിനാല്‍ സത്വരമായ പരിഹാരം ഉണ്ടാക്കുന്നതരത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിക്കണം.

അധികാരമുള്ള പുതിയ ഒരു സംവിധാനം നിലവില്‍ വരണം. ഷോപ്പിലെ പഞ്ചിങ്ങ് മെഷീനുകളും, ക്യാമറകളും മറ്റും ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ  നിയന്ത്രണത്തിലല്ല ഇപ്പോള്‍ ഉള്ളത്. അതിനാല്‍ ഇത്തരം സംവിധാനങ്ങളൊക്കെ തൊഴിലാളികളെ കൂടുതല്‍ ചൂഷണം ചെയ്യുന്നതിനായി മേനേജ്‌മെന്റ് ഉപയോഗിക്കുകയാണ്. അതുകൊണ്ട് ഇത്തരം സംവിധാനങ്ങളെ പരിശോധിക്കാനും, സീല്‍ ചെയ്യാനും ലേബര്‍ ഓഫീസര്‍ക്ക് അധികാരവും അതിനുള്ള ടെക്‌നിക്കല്‍ സംവിധാനവും ഉണ്ടാകണം.

പരാതികളില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കാന്‍ കഴിയുന്ന പുതിയ സംവിധാനം കൊണ്ടുവരണം. ജോലി സമയം 8 മണിക്കൂര്‍ നിജപ്പെടുത്തുവാനും, വിശ്രമസമയം ക്രമീകരിച്ച് തൊഴിലാളികള്‍ക്ക് ഇരിക്കാനും, മെന്റല്‍ പ്രഷര്‍ കുറയ്ക്കാനും വേണ്ട നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യില്‍ ഒരു എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ഉണ്ടാകണം.

സമര വിജയത്തില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കട്ടെ

സമരം വിജയിക്കും. തൊഴിലാളികള്‍ കല്ല്യാണില്‍ ജോലിചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍ രണ്ട് തവണ കണ്‍സിലിയേഷന്‍ നടത്തി. രണ്ടിലും മാനേജ്‌മെന്റ് ധിക്കാരപരമായ സമീപനം സ്വീകരിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ സ്ഥലംമാറ്റം അന്യായമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പിന്നീട് ജില്ലാ കലക്ടര്‍  ചര്‍ച്ചയ്ക്ക് വിളിച്ചു. ആ ചര്‍ച്ചയിലും കല്ല്യാണ്‍സാരീസ് മാനേജ്‌മെന്റ് പണത്തിന്റെ ധാഷ്ട്യം കാണിക്കുകയായിരുന്നു. കലക്ടര്‍ക്ക് ഒരു നിര്‍ദ്ദേശവും മുന്നോട്ട് വെയ്ക്കാന്‍ ഉണ്ടായില്ല. ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുന്നു. സമരം ശക്തിപ്പെടുത്താന്‍ തന്നെയാണ് തൊഴിലളികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് 6 സ്ത്രീ തൊഴിലാളികളെ മാത്രം ബാധിക്കുന്ന ഒരു സമരമല്ല. കേരളത്തിലെ ടെക്‌സ്റ്റൈല്‍-റീടെയില്‍ ഷോപ്പ് മേഖലകളില ലക്ഷക്കണക്കിന് തൊഴിലാളികളെ പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമാണ്. അതുകൊണ്ട് സമരം വിജയിച്ചേ തീരൂ. അതിന് ഏതറ്റം വരെ പോകാനും കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ AMTU തയ്യാറാണ്.

We use cookies to give you the best possible experience. Learn more