ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തിരുവനന്തപുരം: അഡ്വ. കെ.പി. അനില്‍കുമാറിനെ പൊതുമേഖല സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്പ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍സ് (ഒഡെപെക്ക്) ലിമിറ്റഡിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു.
നാളെ രാവിലെ 10 മണിക്ക് അനില്‍കുമാര്‍ ചുമതല ഏറ്റെടുക്കും. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി
പാര്‍ട്ടി നേരത്തെ അദ്ദേഹത്തിനെ ചുമതല നല്‍കിയിരുന്നു.
എളമരം കരിം, ടി.പി. രാമകൃഷ്ണന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പമാണ് അനില്‍കുമാര്‍ ചുമതല പങ്കിടുന്നത്. ജനുവരി 10 മുതല്‍ 12 വരെയാണ് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനം.
സെപറ്റംബറിലാണ് അനില്‍കുമാര്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് സി.പി.ഐ.എമ്മിലെത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ എ.കെ.ജി സെന്ററിലേക്ക് അനില്‍കുമാര്‍ ആദ്യം പോയിത് വലിയ വാര്‍ത്തയായിരുന്നു.
നേരത്തെ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന പി.എസ്. പ്രശാന്തിനൊപ്പമാണ് അനില്‍കുമാര്‍ എ.കെ.ജി സെന്ററില്‍ എത്തിയത്. സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന ഷാള്‍ അണിയിച്ചായാരുന്നു കെ.പി. അനില്‍കുമാറിനെ സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് അന്ന് കൊടിയേരി പറഞ്ഞിരുന്നു.
CONTENT HIGHLIGHTS: K.P. Anil Kumar has been appointed chairman of ODPEC