തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യ നയത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍ എം.എല്‍.എ. മുന്‍ മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ നിലപാടിന് പിന്നാലെയാണ് നിലാപട് വ്യക്തമാക്കി മറ്റൊരു യു.ഡി.എഫേ നേതാവ് കൂടി രംഗത്ത് വരുന്നത്.
Also read ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം
യു.ഡി.എഫിന്റെ മദ്യ നയം വിജയമോ അല്ലോയോ എന്ന കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്നും ഈ നയം മൂലമാണ് ക്ലിഫ് ഹൗസില്‍ നിന്നും കന്റോണ്‍മെന്റ് ഹൗസിലേക്ക് മാറേണ്ടി വന്നതെന്നും കെ.മുരളീധരന്‍ പറഞ്ഞു. ക്ലിഫ് ഹൗസിലിരുന്നാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മദ്യ നയം പ്രഖ്യാപിച്ചത്. അതിന് ശേഷം കന്റോണ്‍മെന്റ് ഹൗസിലേക്ക് വരേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
“ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണിന്റെ നിലപാടിനോട് വ്യക്തിപരമായി താന്‍ യോജിക്കുകയാണ്. പഴയതിനെ പറ്റി ഇനി ചര്‍ച്ച ചെയ്യേണ്ട എല്‍.ഡി.എഫ് മദ്യ നയത്തിനെതിരെ ഇനി ഏത് തരത്തിലുള്ള സമരമാണ് നടത്തേണ്ടതെന്നാണ് ആലോചിക്കേണ്ടത്” കെ.മുരളീധരന്‍ പറഞ്ഞു.
Dont miss ബാലുശേരിയില്‍ സി.പി.ഐ.എം പ്രതിഷേധ പ്രകടനത്തിനു നേരെ നടന്നത് ഏകപക്ഷീയ അക്രമം; പ്രകടനം കടന്നു പേകവേ ആര്‍.എസ്.എസ് കല്ലെറിയുന്ന വീഡിയോ പുറത്ത്
കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തിലാണ് കെ.മുരളീധരന്‍ തങ്ങളുടെ സര്‍ക്കാരിന്റെ മദ്യ നയം പരാജയമായിരുന്നെന്ന് തുറന്ന പറഞ്ഞത്. പുതിയ മദ്യ നയത്തില്‍ കാര്യമായ സമരം നടത്തണം. എന്നാല്‍ ആ സമരം മറ്റ് യു.ഡി.എഫ് സമരങ്ങളെ പോലെ രാമേശ്വരത്തെ ക്ഷൗരം പോലെ ആവരുത്. കഴിഞ്ഞ ഒരുമാസമായി യു.ഡി.എഫ് നടത്തുന്ന സമരം വിജയമല്ല. അതുപോലെയാവരുത് മദ്യ നയത്തിനെതിരെയുള്ള സമരമെന്നും മുരളീധരന്‍ പറഞ്ഞു.
ഇന്നലെ യു.ഡി.എഫിന്റെ മദ്യ നയം അപക്വമായിരുന്നുവെന്നും ഭരണ തുടര്‍ച്ചയ്ക്ക് ഇത് തടസമായെന്നുമായെന്നുമായിരുന്നു ഷിബു ബേബി ജോണ്‍ തന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. എന്നാല്‍ ഇതിനെതിരെ ആര്‍.എസ്.പി നേതൃത്വം രംഗത്ത വരികയും ചെയ്തിരുന്നു.